LiveTV

Live

Gulf

സ്പെഷ്യൽ ഒളിമ്പിക്സ് അബൂദബിയിൽ; മാർച്ച് 19 മുതൽ 22 വരെ

ഭിന്നശേഷിക്കാരായ 650ലേറെ കായിക താരങ്ങൾ ഗെയിംസിൽ പങ്കെടുക്കും

സ്പെഷ്യൽ ഒളിമ്പിക്സ് അബൂദബിയിൽ; മാർച്ച് 19 മുതൽ 22 വരെ

പ്രഥമ സ്പെഷ്യൽ ഒളിംപിക്സ് യു.എ.ഇ ഗെയിംസ് മാർച്ച് 19 മുതൽ 22 വരെ അബുദാബിയിൽ. ഭിന്നശേഷിക്കാരായ 650ലേറെ കായിക താരങ്ങൾ ഗെയിംസിൽ പങ്കെടുക്കും. വിപുലമായ ഒരുക്കങ്ങൾ ഇതിൻെറ ഭാഗമായി ഏർപ്പെടുത്തും. ബാസ്കറ്റ് ബോൾ, അത് ലറ്റിക്സ്, വോളിബോൾ, ബാഡ്മിന്റൺ, പവർലിഫ്റ്റിങ്, നീന്തൽ എന്നീ 6 ഇനങ്ങളിലായിരിക്കും മൽസരം.

കഴിഞ്ഞ വർഷം അബുദാബിയിൽ നടന്ന സ്പെഷ്യൽ ഒളിംപിക്സ് വേൾഡ് സമ്മാനിച്ചത് വലിയ പ്രചോദനമായിരുന്നു. ഇതിൽ നിന്നാണ് യുഎഇ ഗെയിംസിന്റെ പിറവിയെന്നും ഇനി എല്ലാ വർഷവും ഇവർക്കായി യു.എ.ഇയിൽ ആഭ്യന്തര കായിക മത്സരങ്ങൾ സംഘടിപ്പിക്കുമെന്നും യുവജന കാര്യ സഹമന്ത്രിയും സ്പെഷൽ ഒളിംപിക്സ് യു.എ.ഇ ചെയറുമായ ശമ ബിൻത് സുഹൈൽ ഫാരിസ് അൽ മസ്റൂഇ പറഞ്ഞു. മാർച്ച് 14ന് ദീപശിഖ പ്രയാണം ആരംഭിക്കും. 19ന് മുഖ്യവേദിയിൽ തിരിതെളിക്കുന്നതോടെ ഗെയിംസിന് തുടക്കമാകും.

നാം ഒന്ന് എന്ന പ്രമേയത്തിൽ 4 ദിവസം നീളുന്ന മത്സരങ്ങളാവും അരേങ്ങറുക. 8 വയസ്സിനു മുകളിലുള്ളവർക്കു പങ്കെടുക്കാം. 2 മുതൽ 7 വയസ്സു വരെയുള്ളവർക്ക് പ്രത്യേക കായിക വിനോദ പരിപാടികളും ഒരുക്കിയിട്ടുണ്ട്.