LiveTV

Live

Gulf

പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്; ആസ്തി 400 ബില്യണ്‍ ഡോളറായി ഉയർത്താന്‍ സൗദി 

ഇതിനായി രാജ്യത്തിനകത്തും പുറത്തും വിവിധ കമ്പനികളിൽ നിക്ഷേപം നടത്തിവരികയാണ്. ജീവനക്കാരുടെ എണ്ണം വർധിപ്പിക്കുന്നതിനും പദ്ധതിയുണ്ട്.

പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്; ആസ്തി 400 ബില്യണ്‍ ഡോളറായി ഉയർത്താന്‍ സൗദി 

സൌദിയിൽ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്റെ ആസ്തി 400 ബില്യണ്‍ ഡോളറായി ഉയർത്തും. ഇതിനായി രാജ്യത്തിനകത്തും പുറത്തും വിവിധ കമ്പനികളിൽ നിക്ഷേപം നടത്തിവരികയാണ്. ജീവനക്കാരുടെ എണ്ണം വർധിപ്പിക്കുന്നതിനും പദ്ധതിയുണ്ട്.

2015 ല്‍ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്റെ ആസ്തി 152 ബില്യണ്‍ ഡോളറായിരുന്നു. കഴിഞ്ഞ വര്‍ഷാവസാനത്തോടെ ഇത് 360 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. ഈ വര്‍ഷാവസാനത്തോടെ ഇത് 400 ബില്യണ്‍ ഡോളറിലെത്തിക്കുകയാണ് ലക്ഷ്യം. ഫണ്ടിന്റെ ജീവനക്കാരുടെ എണ്ണം 700 ല്‍ നിന്ന് ആയിരമായി ഉയര്‍ത്തുന്നതിനും പദ്ധതിയുണ്ട്. നിലവില്‍ രാജ്യത്തിനകത്തെ 200 കമ്പനികളില്‍ നിക്ഷേപങ്ങള്‍ നടത്തി ആഭ്യന്തര നിക്ഷേപം വിപുലീകരിക്കുവാന്‍ സാധിച്ചു. കൂടാതെ ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളായ ടെസ് ലയും ഓണ്‍ലൈന്‍ ടാക്‌സി കമ്പനിയായ ഊബറും ഉള്‍പ്പെടെയുള്ള നിരവധി വിദേശ കമ്പനികളിലും ഫണ്ട് നിക്ഷേപങ്ങള്‍ നടത്തിയിട്ടുണ്ട്. സൗദി-ജപ്പാന്‍ വിഷന്‍ ഫണ്ടില്‍ 4500 കോടി ഡോളറാണ് പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്റെ നിക്ഷേപം. സൗദിക്കകത്തും വിദേശങ്ങളിലും പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി ആസ്തിയും ജീവനക്കാരുടെ എണ്ണവും ഉയര്‍ത്തുകയാണ് ഫണ്ടിന്റെ ലക്ഷ്യം.