LiveTV

Live

Gulf

‘പ്രവാസി ചൂഷണത്തിന് എതിരെ നടപടി വേണം’ ഉദ്യോഗസ്ഥര്‍ക്കെതിരെ ചെന്നിത്തല

ഷാര്‍ജയില്‍ നടന്ന കേരള കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

‘പ്രവാസി ചൂഷണത്തിന് എതിരെ നടപടി വേണം’ ഉദ്യോഗസ്ഥര്‍ക്കെതിരെ ചെന്നിത്തല

കേരളത്തില്‍ നിക്ഷേപം നടത്തുന്ന പ്രവാസികളെ ദ്രോഹിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഷാര്‍ജയില്‍ നടന്ന കേരള കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ ജില്ലയിലും പ്രവാസി ഇന്‍വെസ്റ്റ്‌മെന്റ് സെല്ലുകള്‍ ആരംഭിക്കണമെന്ന് ഷാര്‍ജയില്‍ നടന്ന കേരള കോണ്‍ക്‌ളേവ് നിര്‍ദേശിച്ചു.

പ്രവാസി നാട്ടിലെത്തിയാല്‍ എങ്ങിനെ ചൂഷണം ചെയ്യാമെന്നല്ല, എന്തെല്ലാം സൗകര്യങ്ങള്‍ ചെയ്ത് കൊടുക്കാമെന്ന ചിന്തയാണ് വേണ്ടതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. യു.എ.ഇ യിലെ ഇന്ത്യക്കാരായ , ചെറുകിട ഇടത്തരം സംരംകരുടെ കൂട്ടായ്മയായ , ഇന്ത്യന്‍ ബിസിനസ് ഫോറമാണ്, കേരള കോണ്‍ക്‌ളേവ് സംഘടിപ്പിച്ചത്. പ്രവാസികളായ യുവ സംരംഭകര്‍, തങ്ങളുടെ സ്വ്പനങ്ങളും പ്രതീക്ഷകളും ആശങ്കകളും കോണ്‍ക്‌ളേവില്‍ പങ്കുവെച്ചു. ഷാര്‍ജ രാജകുടുംബാംഗവും ഔഖാഫ് ചെയര്‍മാനുമായ ഷെയ്ഖ് അബ്ദുല്ല അല്‍ ഖാസ്മി ഉദ്ഘാടനം നിര്‍വഹിച്ചു.
ഇന്ത്യന്‍ ബിസിനസ് ഫോറം പ്രസിഡണ്ട് സുനില്‍ അസീസ് അധ്യക്ഷത വഹിച്ചു. ഷംസുദ്ദീന്‍ ബിന്‍ മൊഹിയുദ്ധീന്‍, സജി ചെറിയാന്‍ എന്നിവരെ ആദരിച്ചു. ഫോറം ജനറല്‍ സെക്രട്ടറി റെജി ചെറിയാന്‍, ഡോക്ടര്‍ അന്‍വര്‍ അമീന്‍, പോള്‍ ടി ജോസഫ്, എസ് ശ്രീകുമാര്‍, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട് ഇ പി ജോണ്‍സണ്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന്, സംരംഭകരുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആശയവിനിമയം നടത്തി. മാധ്യമ പ്രവര്‍ത്തകന്‍ എല്‍വിസ് ചുമ്മാര്‍ ആയിരുന്നു, പരിപാടിയുടെ മോഡറേറ്റര്‍.