LiveTV

Live

Gulf

സൗദിയില്‍ അതി ശൈത്യത്തിന് അറുതിയാകുന്നു

സൗദിയില്‍ തണുപ്പിന്‍റെ ശക്തി കുറയുന്നതിന്‍റെ ഭാഗമായി വിവിധ ഭാഗങ്ങളില്‍ പൊടിക്കാറ്റും മഴയും തുടങ്ങുന്നു

സൗദിയില്‍ അതി ശൈത്യത്തിന് അറുതിയാകുന്നു

സൗദിയില്‍ തണുപ്പിന്‍റെ ശക്തി കുറയുന്നതിന്‍റെ ഭാഗമായി വിവിധ ഭാഗങ്ങളില്‍ പൊടിക്കാറ്റും മഴയും തുടങ്ങുന്നു. ശനിയാഴ്ചയോടെ റിയാദിലും മക്ക മദീന പ്രവിശ്യകളിലുമെല്ലാം ഇടിയോട് കൂടി മഴയെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കൊടും തണുപ്പ് അനുഭവപ്പെടുന്ന സ്ഥലങ്ങളില്‍ ഇന്നു മുതല്‍ താപ നില ഉയരുകയാണ്.

സൌദിയുടെ വിവിധ ഭാഗങ്ങളില്‍ പൊടുന്നനെ താപനില മൈനസ് അഞ്ച് ഡിഗ്രി വരെ താഴ്ന്നിരുന്നു. ഇന്നലെ മുതല്‍ ഇതില്‍ കുറവ് വന്നിട്ടുണ്ട്. ഇന്നു മുതല്‍ വിവിധ ഭാഗങ്ങളില്‍ പൊടിക്കാറ്റിന് സാധ്യതയുണ്ട്. തണുപ്പ് ശമിക്കുന്നതിന്‍റെ ഭാഗമായി ഇടിയോട് കൂടി മഴയും എത്തും. റിയാദ്, മക്ക, മദീന, അല്‍ ഖസീം, അല്‍ ജൌഫ്, തബൂക്ക്, വടക്കന്‍ പ്രവിശ്യകളിലാണ് മഴയെത്തുക. ശനിയാഴ്ചക്കും തിങ്കളാഴ്ചക്കും ഇടയിലാകും ഈ കാലാവസ്ഥാ മാറ്റം. സൌദി കാലാവസ്ഥാ പരിസ്ഥിതി വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞയാഴ്ച തലസ്ഥാനമായ റിയാദില്‍ പന്ത്രണ്ട് ഡിഗ്രിയില്‍ നിന്നും ഒറ്റയടിക്ക് താപനില രണ്ട് ഡിഗ്രിയിലേക്ക് എത്തി. തബൂക്ക്, തുറൈഫ്, ഹായില്‍, ബുറൈദ, അല്‍ ജൌഫ് ഭാഗങ്ങളിലെ ചിലയിടങ്ങളില്‍ കാലാവസ്ഥ മൈനസ് മൂന്നു മുതല്‍ അഞ്ച് ഡിഗ്രി വരെയാണ് എത്തിയത്. നൂറുകണക്കിന് പേര്‍ കാലാവസ്ഥാ മാറ്റത്തോടെ ചികിത്സ തേടിയിരുന്നു. സമീപകാല വര്‍ഷങ്ങള്‍ പരിഗണിക്കുമ്പോള്‍ ഏറ്റവും ശക്തമായ തണുപ്പായിരുന്നു ഇത്തവണ.