LiveTV

Live

Gulf

സൗദി വിദേശകാര്യ മന്ത്രി യു.എസില്‍; ഇറാനെതിരായ നീക്കം ചര്‍ച്ച ചെയ്തു

ഇറാനെ പ്രതിരോധിക്കാനുള്ള നീക്കങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സൗദി വിദേശകാര്യ മന്ത്രി യു.എസില്‍; ഇറാനെതിരായ നീക്കം ചര്‍ച്ച ചെയ്തു

സൌദി വിദേശകാര്യ മന്ത്രിയും യുഎസ് സ്റ്റേറ്റ് സെക്രട്ടറിയും തമ്മില്‍ വാഷിങ്ടണില്‍ വെച്ച് കൂടിക്കാഴ്ച നടത്തി. ഇറാനെ പ്രതിരോധിക്കാനുള്ള നീക്കങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഖത്തര്‍ വിഷയവും ചര്‍ച്ചയായെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ദിവസമാണ് സൌദി വിദേശ കാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ സഊദ് വാഷിങ്ടണില്‍ എത്തിയത്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ അദ്ദേഹത്തെ സ്വീകരിച്ചു. ഇറാനെതിരെയുള്ള നീക്കങ്ങളും പുരോഗതിയുമാണ് ചര്‍ച്ചയില്‍ വന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഖത്തറും ഇറാനും തമ്മിലുളള ബന്ധവും കൂടിക്കാഴ്ചയില്‍ വന്നു. ഒപ്പം ഗള്‍ഫ് മേഖലയില്‍ ഖത്തറുമായുള്ള പ്രശ്നങ്ങളും ചര്‍ച്ചയായെന്ന് മാധ്യമങ്ങള്‍ പറയുന്നു. 2017ല്‍ ആരംഭിച്ച ഖത്തറിനെതിരായ ഉപരോധത്തോടെ മേഖലയിലെ രാഷ്ട്രീയ ചിത്രം മാറുന്നതായി യുഎസ് വിലയിരുത്തുന്നുണ്ട്. ഇതും കൂടിക്കാഴ്ചയില്‍ വന്നെന്നാണ് യുഎസ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ യു.എസ് ക്യാമ്പ് ഖത്തറിലാണ് നിലനില്‍ക്കുന്നത്. ഇതിനാല്‍ തന്നെ ഇറാനുമായുള്ള ഖത്തറിന്‍റെ കൂടിക്കാഴ്ച ഗൌരവത്തോടെയാണ് യു.എസ് നിരീക്ഷിക്കുന്നതും.