LiveTV

Live

Gulf

സൗദിയില്‍ 25 ശതമാനത്തിലധികം പേരും ജോലി ചെയ്യുന്നത് റീട്ടെയില്‍ സ്ഥാപനങ്ങളിലെന്ന് തൊഴില്‍ മന്ത്രാലയം

ചില്ലറ വ്യാപാര മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന് വിവിധ പദ്ധതികളാണ് മന്ത്രാലയം നടപ്പിലാക്കി വരുന്നത്

സൗദിയില്‍ 25 ശതമാനത്തിലധികം പേരും ജോലി ചെയ്യുന്നത് റീട്ടെയില്‍ സ്ഥാപനങ്ങളിലെന്ന് തൊഴില്‍ മന്ത്രാലയം

സൗദിയില്‍ 25 ശതമാനത്തിലധികം പേരും ജോലി ചെയ്യുന്നത് റീട്ടെയില്‍ സ്ഥാപനങ്ങളിലാണെന്ന് തൊഴിൽ മന്ത്രാലയം. ചില്ലറ വ്യാപാര മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന് വിവിധ പദ്ധതികളാണ് മന്ത്രാലയം നടപ്പിലാക്കി വരുന്നത്. ഓണ്‍ലൈന്‍ വ്യപാരം ചില്ലറ വ്യാപാര മേഖലക്ക് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ചില്ലറ വ്യാപാര മേഖലയില്‍ വിവിധ തൊഴിലുകളിലായി 20 ലക്ഷത്തിലധികം പേരാണ് ജോലി ചെയ്യുന്നത്. ഈ മേഖലയില്‍ തൊഴില്‍ ചെയ്യുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരികയാണ്. റിയാദില്‍ നടന്ന റീട്ടെയില്‍ ലീഡേഴ്‌സ് സര്‍ക്കിളിന്റെ ആറാമത് സമ്മേളനത്തില്‍ സംസാരിക്കവെ തൊഴില്‍ സാമുഹിക വികസന മന്ത്രി പറഞ്ഞതാണ് ഇക്കാര്യം. സാങ്കേതിക വിപ്ലവം, ഡിജിറ്റല്‍ പരിവര്‍ത്തനം, ഓണ്‍ലൈന്‍ വ്യാപാരം തുടങ്ങിയ കാരണങ്ങളാല്‍ ചില്ലറ വില്‍പന മേഖല നിരവധി വെല്ലുവിളികള്‍ നേരിടുന്നുണ്ട്. അതേ സമയം ചില്ലറ വ്യാപാര മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന് നിരവധി പദ്ധതികളാണ് മന്ത്രാലയം നടപ്പിലാക്കി വരുന്നത്. ജീവനക്കാരെ നിയമിച്ച് പരിശീലനം നല്‍കുക, നിക്ഷേപകര്‍ക്ക് ഇളവുകള്‍ നല്‍കുക, പ്രത്യേക മേഖലകളിലും ലോജിസ്റ്റിക് സോണുകളിലും നിക്ഷേപകര്‍ക്ക് ഇളവുകളും പിന്തുണയും നല്‍കുക തുടങ്ങി നിരവധി പദ്ധതികളാണ് നടപ്പിലാക്കുന്നത്. പുതിയ തൊഴില്‍ ശൈലികളുമായും സാങ്കേതിക വിദ്യാ മാറ്റങ്ങളുമായും പൊരുത്തപ്പെട്ടുപോകുന്നതിന് തൊഴിലാളികളേയും, തൊഴിലുടമകളേയും പ്രാപ്തരാക്കുന്ന നിയമങ്ങള്‍ ആവിഷ്‌കരിക്കാന്‍ മന്ത്രാലയം ശ്രമിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു.