LiveTV

Live

Gulf

കുവൈത്തിൽ ഡെലിവറി വാഹനങ്ങൾക്ക് നിയന്ത്രണം

ഭക്ഷ്യ വസ്തുക്കൾ വിതരണം ചെയ്യുന്ന വാഹനങ്ങൾക്കു ലൈസൻസ് നൽകുന്നത് താൽക്കാലികമായി നിർത്തിവെക്കാൻ ആഭ്യന്തര മന്ത്രി വാണിജ്യ വ്യവസായ മന്ത്രാലയത്തിനു നിർദേശം നൽകി.

കുവൈത്തിൽ ഡെലിവറി വാഹനങ്ങൾക്ക് നിയന്ത്രണം

കുവൈത്തിൽ ഡെലിവറി വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നു. ഭക്ഷ്യ വസ്തുക്കൾ വിതരണം ചെയ്യുന്ന വാഹനങ്ങൾക്കു ലൈസൻസ് നൽകുന്നത് താൽക്കാലികമായി നിർത്തിവെക്കാൻ ആഭ്യന്തര മന്ത്രി വാണിജ്യ വ്യവസായ മന്ത്രാലയത്തിനു നിർദേശം നൽകി.

ബൈക്ക് അപകടങ്ങൾ പെരുകുന്നതുമായി ബന്ധപ്പെട്ടു മുഹമ്മദ് അൽ ദലാൽ എം.പിയുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇത്തരം വാഹനങ്ങളുമായി ബന്ധപ്പെട്ട ഗതാഗത വകുപ്പിന്റെ വ്യവസ്ഥകളും ചട്ടങ്ങളും തീർപ്പാക്കുന്നതുവരെ ഡെലിവറി ലൈസൻസ് അനുവദിക്കരുതെന്നാണ് മന്ത്രി ആവശ്യപ്പെട്ടത്. ഭക്ഷ്യവസ്തുക്കളും നിത്യോപയോഗസാധങ്ങളും ഡെലിവറി ചെയ്യുന്ന വാഹനങ്ങൾ പാലിക്കേണ്ട ആരോഗ്യമാനദണ്ഡങ്ങൾ സംബന്ധിച്ച് പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷ്യനുമായി ആഭ്യന്തര മന്ത്രാലയം ഏകോപനം നടത്തിവരികയാണെന്നും മന്ത്രി പറഞ്ഞു.

നിരത്തുകളിലെ ഇരുചക്ര വാഹനങ്ങളുടെ ആധിക്യം നിയന്ത്രിക്കുന്നതിനും പദ്ധതിയുണ്ട്. പൊതുമരാമത്ത് മന്ത്രാലയം, പബ്ലിക് അതോറിറ്റി ഫോർ റോഡ് ആൻഡ് ട്രാൻസ്‌പോർട് എന്നിവയുമായി ഇക്കാര്യം ചർച്ച ചെയ്തു വരികയാണ്. പൊതു നിരത്തുകളിൽ സൈക്കിൾ യാത്രികർക്കായി പ്രത്യേക ട്രാക്ക് പണിയുന്നതിനു പാർപ്പിടക്ഷേമ അതോറിറ്റിയുമായും ചർച്ചകൾ പുരോഗമിക്കുകയാണ് വാഹനമോടിക്കുന്നവർ ഗതാഗതനിയമങ്ങൾ പാലിക്കുന്നുണ്ട് എന്നു ഉറപ്പാക്കാൻ ട്രാഫിക് വിഭാഗം നിരന്തരം കാമ്പയിൻ നടതിവരുന്നതായും മന്ത്രി വ്യക്തമാക്കി.