LiveTV

Live

Gulf

ഒമാനിൽ വാട്ടർ ട്രക്ക് ഡ്രൈവർ തസ്തികയും സ്വദേശിവത്കരിക്കുന്നു

മാനവ വിഭവശേഷി മന്ത്രി ശൈഖ് അബ്ദുല്ല ബിൻ നാസർ അൽ ബക്രിയുടേതാണ് ഉത്തരവ്

ഒമാനിൽ വാട്ടർ ട്രക്ക് ഡ്രൈവർ തസ്തികയും സ്വദേശിവത്കരിക്കുന്നു

ഒമാനിൽ വാട്ടർ ട്രക്ക് ഡ്രൈവർ തസ്തികയും സ്വദേശിവത്കരിക്കുന്നു. മാനവ വിഭവശേഷി മന്ത്രി ശൈഖ് അബ്ദുല്ല ബിൻ നാസർ അൽ ബക്രിയുടേതാണ് ഉത്തരവ്. തീരുമാനം നിരവധി മലയാളികള്‍ക്ക് തിരിച്ചടിയാകും.

ഏപ്രിൽ മുപ്പത് മുതലാണ് തസ്തിക പൂർണമായി സ്വദേശിവത്കരിച്ചുള്ള നിയമം പ്രാബല്ല്യത്തിൽ വരfക. ഇതിന് മുമ്പായി നിലവിൽ ഈ തസ്തികയിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് പകരം സ്വദേശികളെ നിയമിക്കണമെന്നും ജല വിതരണ കമ്പനികൾക്ക് നിർദേശം നൽകി. സ്വദേശികൾക്ക് നാഷനൽ എംപ്ലോയ്മെൻറ് സെൻറർ വഴി തൊഴിലവസരങ്ങൾ ലഭ്യമാകുമെന്നും ഉത്തരവിൽ പറയുന്നു. നിരവധി മലയാളികൾ വെള്ള ടാങ്കറുകളുടെ ഡ്രൈവർമാരായി ജോലി ചെയ്യുന്നുണ്ട്. പുതിയ ഉത്തരവനുസരിച്ച് ഏതാണ്ട് രണ്ടര മാസത്തിനുള്ളിൽ ഇവർ നാട്ടിലേക്ക് മടങ്ങേണ്ടി വരും. ഒമാനിലേക്ക് തിരികെ വരണമെന്നുള്ളവർ മറ്റേതെങ്കിലും ഡ്രൈവർ വിസയിൽ തിരികെ വരേണ്ടിവരും. ഈ മാസം ഇത് രണ്ടാം തവണയാണ് വിസാ വിലക്ക് ഏർപ്പെടുത്തിയുള്ള ഉത്തരവ് പുറത്തിറങ്ങുന്നത്.