LiveTV

Live

Gulf

കുവൈത്ത് മുത്‌ല ഭവന പദ്ധതി സൈറ്റില്‍ അപകടം; മരിച്ച ആറു പേർ നേപ്പാൾ സ്വദേശികൾ

ദുരന്തത്തിൽ കുവൈത്ത് അമീർ ഉൾപ്പെടെയുള്ളവർ അനുശോചനം രേഖപ്പെടുത്തി

കുവൈത്ത് മുത്‌ല ഭവന പദ്ധതി സൈറ്റില്‍ അപകടം; മരിച്ച ആറു പേർ നേപ്പാൾ സ്വദേശികൾ

കുവൈത്ത് മുത്‌ല ഭവന പദ്ധതി സൈറ്റിലുണ്ടായ അപകടത്തിൽ മരിച്ച ആറു പേർ നേപ്പാൾ സ്വദേശികൾ. ദുരന്തത്തിൽ കുവൈത്ത് അമീർ ഉൾപ്പെടെയുള്ളവർ അനുശോചനം രേഖപ്പെടുത്തി. ചൈനീസ് കമ്പനിയുടെ സൈറ്റ് സേഫ്റ്റി ഓഫീസർ ഉൾപ്പെടെ രണ്ടു പേരെ അന്വേഷണത്തിന്റെ ഭാഗമായി പോലീസ് കസ്റ്റഡിയിലെടുത്തു

കരാർ കമ്പനിക്ക് കീഴിലെ ഒമ്പത് നിർമാണ തൊഴിലാളികളാണ് ബുധനാഴ്ച വൈകീട്ട് ഭവനപദ്ധതി സൈറ്റിൽ അപകടത്തിൽ പെട്ടത്. മാൻഹോൾ സ്ഥാപിക്കുന്നതിനിടെ മണ്ണിടിഞ്ഞു വീണാണ് അപകടമുണ്ടായത്. നാലു തൊഴിലാളികളുടെ മരണം ഇന്നലെ തന്നെ സ്ഥിരീകരിച്ചിരുന്നു. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ വ്യാഴാഴ്ച പുലർച്ചെയാണ് രണ്ടുപേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തത്. അപകടത്തിൽ പരിക്കേറ്റ മൂന്നു പേർ ചികിത്സയിലാണ് . പാർപ്പിടകാര്യ മന്ത്രി ഡോ.റെന അൽ ഫാരിസ് ആശുപത്രിയിലെത്തി പരിക്കേറ്റ തൊഴിലാളികലെ ആശ്വസിപ്പിച്ചു.

ചൈനീസ് കമ്പനിയുടെ പ്രോജക്റ്റ് കോൺട്രാക്ടറെയും സൈറ്റ് സേഫ്റ്റി ഓഫീസറെയും അന്വേഷണത്തിന്റെ ഭാഗമായി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതിനിടെ ആറു തൊഴിലാളികളുടെ മരണത്തിനിടയാക്കിയ അപകടത്തിൽ കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹമ്മദ് അസ്സ്വബാഹ് അതിയായ ദുഃഖം രേഖപ്പെടുത്തി. നേപ്പാൾ പ്രസിഡന്‍റിനും തൊഴിലാളികളുടെ കുടുംബങ്ങൾക്കും അമീർ അനുശോചന സന്ദേശം അയച്ചു. കിരീടാവകാശി ശൈഖ് നവാഫ് അൽ അഹമ്മദ് അസ്സ്വബാഹ്, പ്രധാനമന്ത്രി ശൈഖ് സബാഹ്‌ അൽ ഖാലിദ്‌ അൽ സബാഹ്‌, പാർലമെന്റ് സ്പീക്കർ മർസൂഖ് അൽഗാനിം എന്നിവരും ദുരന്തത്തിൽ അനുശോചനം അനുശോചനം രേഖപ്പെടുത്തി.