LiveTV

Live

Gulf

ദുബൈയില്‍ വന്‍ ലഹരിമരുന്ന് വേട്ട; പിടിച്ചെടുത്തത് 358 ലക്ഷം ദിര്‍ഹം വില വരുന്ന കാപ്ഗണ്‍ ഗുളികകള്‍

വൈദ്യുതി കമ്പികള്‍ ചുറ്റുന്ന റീലില്‍ ഒളിപ്പിച്ച 5,656 കിലോ കാപ്ടഗണ്‍ ഗുളികകളാണ് പൊലീസ് പിടിച്ചെടുത്തത്

ദുബൈയില്‍ വന്‍ ലഹരിമരുന്ന് വേട്ട; പിടിച്ചെടുത്തത് 358 ലക്ഷം ദിര്‍ഹം വില വരുന്ന കാപ്ഗണ്‍ ഗുളികകള്‍

ദുബൈയില്‍ വന്‍ ലഹരിമരുന്ന് വേട്ട. മറ്റൊരു രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ച 6.2 ടണ്‍ മയക്കുമരുന്ന് പൊലീസ് പിടിച്ചെടുത്തു. സംഘത്തിന്റെ തലവന്‍ അടക്കം നാല് പേര്‍ അറസ്റ്റിലായി. ഇവര്‍ അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിന്റെ കണ്ണികളാണ്.

വൈദ്യുതി കമ്പികള്‍ ചുറ്റുന്ന റീലില്‍ ഒളിപ്പിച്ച 5,656 കിലോ കാപ്ടഗണ്‍ ഗുളികകളാണ് പൊലീസ് പിടിച്ചെടുത്തത്. ഇതിന് 358 ലക്ഷം ദിര്‍ഹം വില വരുമെന്നാണ് കണക്ക്. പിടിയിലായ നാല് പേരും അറബ് രാജ്യത്ത് നിന്നുള്ളവരാണ്. ദുബൈയിലെ ജബല്‍അലി തുറമുഖത്ത് ഇലക്ട്രിക് കേബിള്‍ എന്ന വ്യാജേന ഇറക്കിയ മയക്കുമരുന്ന് ശേഖരം ഷാര്‍ജ തുറമുഖം വഴി മറ്റൊരു അറബ് രാജ്യത്തേക്ക് കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്.

അന്താരാഷ്ട്ര ലഹരി കടത്തുസംഘത്തിലെ വന്‍ സ്രാവുകളാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. തുറമുഖത്ത് സൂക്ഷിച്ച ചരക്ക് സംബന്ധിച്ച് സംശയുണ്ടായിരുന്നതിനാല്‍ കഴിഞ്ഞ 15 ദിവസമായി സംഘം പൊലീസ് നിരീക്ഷണത്തിലായിരുന്നു. ലഹരികടത്ത് ശ്രമം പിടകൂടിയ സംഘത്തെ ആഭ്യന്തരമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ലഫ് ജനറല്‍ ശൈഖ് സെയ്ഫ് ബിന്‍ സായിദ് ആല്‍ നഹ്‍യാന്‍ നേരിട്ടെത്തി അഭിനന്ദിച്ചു.