LiveTV

Live

Gulf

ബാലിസ്റ്റിക് മിസൈലുകളും പുതുതലമുറ എൻജിനുകളും പരീക്ഷിച്ച് ഇറാൻ

ഹ്രസ്വദൂര മിസൈലുകളും ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിക്കുന്ന എൻജിനുകളുമാണ് ഇറാന്‍റെ റെവലൂഷനറി ഗാർഡ്സ് പുറത്തിറക്കിയത്

 ബാലിസ്റ്റിക് മിസൈലുകളും പുതുതലമുറ എൻജിനുകളും പരീക്ഷിച്ച് ഇറാൻ

ഗൾഫ് സംഘർഷം തുടരുന്നതിനിടെ, ബാലിസ്റ്റിക് മിസൈലുകളും പുതുതലമുറ എൻജിനുകളും പരീക്ഷിച്ച് ഇറാൻ. എന്നാൽ ഉപഗ്രഹം ഭ്രമണപഥത്തിൽ എത്തിക്കാനുള്ള നീക്കം വീണ്ടും പരാജയപ്പെട്ടു. ആണവായുധം വഹിക്കാനുള്ള ഭാവിലക്ഷ്യം മുന്നിൽ കണ്ടാണ് ഇറാന്‍റെ നീക്കമെന്ന് അമേരിക്ക കുറ്റപ്പെടുത്തി.

ഹ്രസ്വദൂര മിസൈലുകളും ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിക്കുന്ന എൻജിനുകളുമാണ് ഇറാന്‍റെ റെവലൂഷനറി ഗാർഡ്സ് പുറത്തിറക്കിയത്. ഭാരം കുറഞ്ഞ സമ്മിശ്ര ലോഹനിർമിതമായ സുഹൈർ എൻജിനുകൾ ഘടിപ്പിച്ചാണ് റാദ്-500 മിസൈലുകൾ പുറത്തിറക്കിയത്. സമാനരീതിയിൽ നിർമിച്ച സൽമാൻ എൻജിനുകളും പ്രദർശിപ്പിച്ചു

ഉപഗ്രഹങ്ങൾ ബഹിരാകാശത്ത് എത്തിക്കാവുന്ന രീതിയിലാണ് ഇവയുടെ രൂപകൽപന. ബാലിസ്റ്റിക് മിസൈൽ സാങ്കേതികതയിൽ കൂടുതൽ മുന്നോട്ടു പോകാൻ സാധിച്ചുവെന്നാണ് ഇറാന്‍റെ അവകാശവാദം.

ഫത്താഹ്-110 മിസൈലിന്‍റെ പകുതി ഭാരമുള്ള റാദിന് 200 കിലോമീറ്റർ അധികദൂരം സഞ്ചരിക്കാനുള്ള പ്രാപ്തിയുണ്ട്. ഉപരിതല ബാലിസ്റ്റിക് മിസൈലായ ഫത്താഹ് 2002ലാണ് ഇറാൻ വികസിപ്പിച്ചത്.

കൂടുതൽ പ്രകോപനം ഉണ്ടാകുന്ന നടപടികളിൽ നിന്ന് പിന്തിരിയണമെന്ന് ഫ്രാൻസ് ഉൾെപ്പടെയുള്ള രാജ്യങ്ങൾ കഴിഞ്ഞ ദിവസം ഇറാനോട് ആവശ്യപ്പെട്ടിരുന്നു.