LiveTV

Live

Gulf

പ്രകൃതി വാതക ശേഖരം; കൂടുതൽ പര്യവേക്ഷണ നടപടികളുമായി യു.എ.ഇ

ദുബൈ, അബൂദബി എമിറേറ്റുകൾക്കിടയിൽ വന്‍ പ്രകൃതി വാതക ശേഖരം കണ്ടെത്തിയതോടെ കൂടുതൽ പര്യവേക്ഷണ നടപടികളുമായി യു.എ.ഇ.

പ്രകൃതി വാതക ശേഖരം; കൂടുതൽ പര്യവേക്ഷണ നടപടികളുമായി യു.എ.ഇ

ദുബൈ, അബൂദബി എമിറേറ്റുകൾക്കിടയിൽ വന്‍ പ്രകൃതി വാതക ശേഖരം കണ്ടെത്തിയതോടെ കൂടുതൽ പര്യവേക്ഷണ നടപടികളുമായി യു.എ.ഇ. അബൂദബി, ഷാർജ എന്നിവിടങ്ങളിലും അടുത്തിടെ വൻതോതിൽ എണ്ണ, വാതകശേഖരം കണ്ടെത്തിയിരുന്നു. രാജ്യത്തിൻറെ ഭാവി വികസനത്തിന് കൂടുതൽ പ്രതീക്ഷ പകരുന്നതാണ് പുതിയ കണ്ടെത്തലുകൾ.

80 ട്രില്യണ്‍ ക്യുബിക് അടി കരുതല്‍ ശേഖരമാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്. ഒന്നര പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ പര്യവേക്ഷണ വിജയം കൂടിയാണിത്. മേഖലയില്‍ കൂടുതല്‍ പര്യവേക്ഷണ പരിപാടികൾക്ക് യു.എ.ഇ ഭരണനേതൃത്വം നിർദേശം നൽകിയിരിക്കുകയാണ്. ജബല്‍ അലി പദ്ധതിയുമായി ബന്ധപ്പെട്ട പ്രാരംഭ പ്രവര്‍ത്തനങ്ങളുടെ ചുമതല അഡ്‌നോകിനാണ്. യുഎഇ സമ്പദ് വ്യവസ്ഥക്ക് കരുത്തേകാനും സുസ്ഥിര വളര്‍ച്ച ഉറപ്പാക്കാനും ജബല്‍ അലി പ്രൊജക്റ്റ് ഉപകരിക്കുമെന്ന പ്രതീക്ഷയിലാണ് യു.എ.ഇ നേതൃത്വം. 5,000 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലാണ് ഈ വാതക പാടം. പൂര്‍ണ്ണ വേഗതയിലെത്തിയാല്‍ 80 ട്രില്യണ്‍ ക്യുബിക് അടി വാതകം ഉത്പാദിപ്പിക്കാന്‍ സാധിക്കും എന്ന നേട്ടം കൂടിയുണ്ട്.

പ്രകൃതിവാതക വിതരണത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുക എന്നത് യു.എ.ഇയുടെ വലിയ സ്വപ്നമാണ്. നീണ്ടകാലത്തിനിപ്പുറം ലഭിച്ച സാധ്യതയെ പരമാവധി പ്രയോജനപ്പെടുത്താനുള്ള നീക്കത്തിലാണ് യു.എ.ഇ. ജനുവരിയില്‍ മഹാനി -1 ഫീല്‍ഡില്‍ പ്രതിദിനം 50 ദശലക്ഷം സ്റ്റാന്‍ഡേര്‍ഡ് ക്യുബിക് അടി വരെയുള്ള വാതക ശേഖരം ഷാര്‍ജ കണ്ടെത്തിയതും വലിയ നേട്ടമാണ്.