LiveTV

Live

Gulf

യെമനിൽ നിന്ന് തിരിച്ചെത്തിയ യു.എ.ഇ സൈനികർക്ക് വന്‍ വരവേല്‍പ്

യു.എ.ഇ സായുധസേനയുടെ നേതൃത്വത്തിൽ സായിദ് മിലിറ്ററി സിറ്റിയിലായിരുന്നു ആഘോഷം

യെമനിൽ നിന്ന് തിരിച്ചെത്തിയ യു.എ.ഇ സൈനികർക്ക് വന്‍ വരവേല്‍പ്

യെമനിലെ അറബ് സഖ്യത്തിനൊപ്പം പ്രവർത്തിച്ച് തിരിെച്ചത്തിയ യു.എ.ഇ പോരാളികൾക്ക് വൻ വരവേൽപ്പ്. യു.എ.ഇ സായുധസേനയുടെ നേതൃത്വത്തിൽ സായിദ് മിലിറ്ററി സിറ്റിയിലായിരുന്നു ആഘോഷം. യു.എ.ഇയിലെ പ്രധാന ഭരണാധികാരികളും ചടങ്ങിൽ സംബന്ധിച്ചു.

പിന്നിട്ട ഏതാനും വർഷങ്ങളായി മേഖലയുടെ സമാധാനം ഉറപ്പാക്കാനുള്ള കഠിനയത്നത്തിൽ ഏർപ്പെട്ട വീര പോരാളികളാണ് തിരിച്ചെത്തിയിരിക്കുന്നതെന്ന് വരവേൽപ്പ് ചടങ്ങിൽ നേതാക്കൾ വ്യക്തമാക്കി. യെമനിൽ സമാധാനം പുന: സ്ഥാപിക്കാനുളള നീക്കത്തിൽ വലിയ പങ്ക് വഹിക്കാൻ ഇവർക്ക് സാധിച്ചുവെന്നാണ് യു.എ.ഇയുടെ വിലയിരുത്തൽ. സൈന്യത്തെ യെമനിൽ നിന്ന് പിൻവലിച്ചെങ്കിലും സഖ്യസേനയുടെ മേഖലയിലെ എല്ലാ സുരക്ഷാ നീക്കങ്ങളോടും യു.എ.ഇ പ്രതിജ്ഞാബദ്ധമായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം, അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേന ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാൻ, സുപ്രീം കൗൺസിൽ അംഗങ്ങൾ, വിവിധ എമിറേറ്റുകളിലെ ഭരണാധികാരികൾ എന്നിവരംആഘോഷ പരിപാടിയിൽ സംബന്ധിച്ചു.

സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേനയുടെ ഭാഗമായി വിവിധ ഘട്ടങ്ങളിൽ പതിനയ്യായിരത്തോളം സൈനികരെയാണ് യു.എ.ഇ യെമനിലേക്ക് അയച്ചത്. സമീപകാലത്ത് യു.എ.ഇ നടത്തിയ ഏറ്റവും വലിയ ൈസനിക ദൗത്യം കൂടിയായിരുന്നു യെമനിലേത്.