LiveTV

Live

Gulf

സൗദിയില്‍ കൊറോണ ഇത് വരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം

രാജ്യത്ത് വൈറസ് ബാധ പടരുന്നത് തടയാന്‍ കര്‍ശനമായ നടപടികളാണ് കൈകൊള്ളുന്നത്.

സൗദിയില്‍ കൊറോണ  ഇത് വരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം

സൗദിയില്‍ കൊറോണ വൈറസ് ബാധ ഇത് വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം. രാജ്യത്ത് വൈറസ് ബാധ പടരുന്നത് തടയാന്‍ കര്‍ശനമായ നടപടികളാണ് കൈകൊള്ളുന്നത്. ചൈനയില്‍ നിന്നെത്തുന്ന യാത്രക്കാരെ വിമാനത്താവളത്തിൽ നിരീക്ഷിക്കുന്നുണ്ട്.

ചൈനയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത് മുതല്‍ രാജ്യത്ത് കര്‍ശനമായ മുന്‍കരുതലുകളും പ്രതിരോധ നടപടികളുമാണ് സ്വീകരിച്ചുവരുന്നത്. ആരോഗ്യമന്ത്രാലയത്തില്‍ നിന്ന് ദിനംപ്രതി ഫോളോ-അപ്പ് റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. ജിദ്ദ, റിയാദ്, ദമ്മാം വിമാനതാവളങ്ങളില്‍ കര്‍ശനമായ നിരീക്ഷണങ്ങള്‍ ഏര്‍പ്പെടുത്തി. ചൈനയില്‍ നിന്ന് നേരിട്ടും അല്ലാതെയുമുള്ള വിമാനങ്ങളിലെത്തുന്നവരെ കര്‍ശനമായ നിരീക്ഷണങ്ങള്‍ക്ക് വിധേയമാക്കുന്നുണ്ട്.

കൊറോണ വൈറസ് പ്രത്യക്ഷപ്പെട്ടത് മുതല്‍ ഇത് വരെ സ്വദേശികളുള്‍പ്പെടെ 4610 പേര്‍ ചൈനയില്‍ നിന്ന് രാജ്യത്തെത്തിയിട്ടുണ്ട്. ഇവരില്‍ മൂവായിരത്തിലധികം പേര്‍ (3315) നേരിട്ടുള്ള വിമാനങ്ങളിലും ബാക്കിയുള്ളവര്‍ മറ്റുള്ള വിമാനങ്ങളിലുമാണ് രാജ്യത്തെത്തിയത്. കൊറോണ വൈറസ് ബാധ പടരുന്നത് തടയുന്നതിന് രാജ്യത്ത് കൃത്യമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സ്വീകരിച്ചുവരുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.