LiveTV

Live

Gulf

യു.എ.ഇയില്‍ കൊറോണ രോഗി സുഖംപ്രാപിച്ചു; 73 കാരിയായ ലിയു യൂജിയ പൂര്‍ണ ആരോഗ്യവതി

ആദ്യമായാണ് രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചയാള്‍ രോഗ വിമുക്തി നേടുന്നത്

യു.എ.ഇയില്‍ കൊറോണ രോഗി സുഖംപ്രാപിച്ചു; 73 കാരിയായ ലിയു യൂജിയ പൂര്‍ണ ആരോഗ്യവതി

യു.എ.ഇയില്‍ കൊറോണ രോഗി സുഖം പ്രാപിച്ചു. ആദ്യമായാണ് രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചയാള്‍ രോഗ വിമുക്തി നേടുന്നത്. ചൈനയില്‍ നിന്നെത്തിയ 73 കാരിക്കാണ് രോഗം സുഖപ്പെട്ടത്. ഇവരെ യു.എ.ഇ ആരോഗ്യമന്ത്രാലയം അധികൃതര്‍ സന്ദര്‍ശിച്ച് ആശംസകള്‍ കൈമാറി.

ഏഴ് കൊറോണ കേസുകള്‍ സ്ഥിരീകരിച്ച യു.എ.ഇയില്‍ ആദ്യമായാണ് ഒരാള്‍ രോഗ വിമുക്തി നേടുന്നത്. 73 കാരിയ ചൈനീസ് മുത്തശ്ശി ലിയു യൂജിയ രോഗം മാറി സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയതായി ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. ഇവരില്‍ നടത്തിയ പരിശോധനകളില്ലൊം വൈറസിന്റെ സാന്നിധ്യം നെഗറ്റീവ് ആയിരുന്നു. യു.എ.ഇ ആരോഗ്യമന്ത്രാലയം അസിസ്റ്ററന്റ് അണ്ടര്‍ സെക്രട്ടറി ഡോ. ഹുസൈന്‍ അല്‍ റന്ത്, ചൈനീസ് കോണ്‍സുല്‍ ജനറല്‍ ലീ ക്സുഹാങ് എന്നിവര്‍ ഇവരെ സന്ദര്‍ശിച്ച് ആശംസകള്‍ നേര്‍ന്നു. യു.എ.ഇയില്‍ രോഗബാധ സ്ഥിരീകരിച്ച മറ്റ് രോഗികളും സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഡോ. ഹുസൈന്‍ റന്ത് പറഞ്ഞു.

രോഗാവസ്ഥയില്‍ യു.എ.ഇ നല്‍കിയ പിന്തുണക്കും ശ്രദ്ധക്കും ലിയു യൂജിയ നന്ദി രേഖപ്പെടുത്തി. കൊറോണ വൈറസിനെ നേരിടാന്‍ യു.എ.ഇ ഒരുക്കിയ സംവിധാനങ്ങള്‍ ഫലപ്രദമാണെന്നതിന്റെ തെളിവാണ് ഇവരുടെ രോഗ വിമുക്തിയെന്ന് അധികൃതര്‍ പറഞ്ഞു.