LiveTV

Live

Gulf

ജലസംരക്ഷണത്തിന്‍റെ സന്ദേശവുമായി മനുഷ്യചങ്ങലയൊരുക്കി അബുദാബി ഇന്ത്യൻ സ്‌കൂൾ

അബൂദാബി ഇന്ത്യൻ സ്കൂളിൻറേതാണ് ആശയം. പിന്തുണയേകി സന്നദ്ധ സംഘടനകൾ

ജലസംരക്ഷണത്തിന്‍റെ സന്ദേശവുമായി മനുഷ്യചങ്ങലയൊരുക്കി അബുദാബി ഇന്ത്യൻ സ്‌കൂൾ

ജലസംരക്ഷണത്തിെൻറ പ്രാധാന്യം വിളംബരം ചെയ്ത് അബുദാബി ഇന്ത്യൻ സ്‌കൂൾ വിദ്യാർഥികൾ മനുഷ്യ ചങ്ങല സൃഷ്ടിച്ചു. 'ഹോൾഡ് ദ ഡ്രോപ്പ്, വാട്ടർ സേവ്' എന്ന മുദ്രാവാക്യവുമായി വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും ഉൾപ്പെടെ ആറായിരത്തിലേറെ പേരാണ് ജലസംരക്ഷണ വിളംബര പരിപാടിയിൽ പങ്കുചേർന്നത്.

ഒരു തുള്ളി ജലം പോലും അനർഘമാണെന്ന സന്ദേശം നൽകിയാണ് മനുഷ്യ ചങ്ങല രൂപപ്പെടുത്തിയത്. സ്വദേശികളെയും വിദേശികളെയും ഒരുപോലെ ആകർഷിക്കുന്നതായി ചടങ്ങ്. അബുദബി ഇന്ത്യൻ സ്‌കൂൾ പിന്നിട്ട ഒരു വർഷമായി 'ഹോൾഡ് ദ് ഡ്രോപ്പ്' മുദ്രാവാക്യവുമായി ജലസംരക്ഷണ പ്രചാരണ പരിപാടികളിൽ സജീവമാണ്. ജല സംരക്ഷണത്തിന്റെ പ്രാധാന്യം പരമാവധി പേരിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് അബൂദബി ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പൽ നീരജ് ഭാർഗവ പറഞ്ഞു.

യുവാക്കളെയും പ്രായമായവരെയും ജല സംരക്ഷണ പ്രചാരണ ഭാഗമാക്കുന്ന തുടർപരിപാടി ആവിഷ്കരിക്കാനും സ്കൂൾ ആലോചിക്കുന്നുണ്ട്. ആഗോളതാപനം വലിയ വെല്ലുവിളിയായി മാറുന്ന ലോകത്ത് ഇത്തരം വേറിട്ട ബോധവത്കരണ പരിപാടികൾക്ക് ഏെറ പ്രാധാന്യമുണ്ടെന്ന് പരിപാടിക്ക് പിന്തുണയർപ്പിച്ച വിവിധ സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും അറിയിച്ചു. അബൂദബി പോലീസിനു പുറമെ കമ്മ്യൂണിറ്റി പോലീസ് അംഗങ്ങളും പരിപാടിയുടെ നടത്തിപ്പിനുവേണ്ട സഹായ സൗകര്യങ്ങൾ നൽകി.