LiveTV

Live

Gulf

സൗദി അറേബ്യയില്‍ ചരിത്രം രചിച്ച് മീഡിയവണ്‍‌; പ്രവാസോത്സവത്തിന് തിരി കൊളുത്തി പ്രിഥ്വിരാജ് 

ആദ്യമായാണ് ഒരു ഇന്ത്യന്‍ ടെലിവിഷന്‍ ചാനല്‍ സൌദിയില്‍ പൊതുവേദിയില്‍ റെക്കോര്‍ഡ് ജനസാന്നിധ്യത്തില്‍ പരിപാടി സംഘടിപ്പിക്കുന്നത്

സൗദി അറേബ്യയില്‍ ചരിത്രം രചിച്ച് മീഡിയവണ്‍‌; പ്രവാസോത്സവത്തിന് തിരി കൊളുത്തി പ്രിഥ്വിരാജ് 

സൌദിയുടെ ചരിത്രത്തില്‍ പുത്തനധ്യായം തീര്‍ത്ത് ജിദ്ദയില്‍ മീഡിയവണ്‍ പ്രവാസോത്സവം നടന്‍ പ്രിഥ്വിരാജ് ഉദ്ഘാടനം ചെയ്തു. ആദ്യമായാണ് ഒരു ഇന്ത്യന്‍ ടെലിവിഷന്‍ ചാനല്‍ സൌദിയില്‍ പൊതുവേദിയില്‍ റെക്കോര്‍ഡ് ജനസാന്നിധ്യത്തില്‍ പരിപാടി സംഘടിപ്പിക്കുന്നത്. മീഡിയവണ്‍ പ്രവാസോത്സവത്തില്‍ പങ്കെടുക്കാനായത് അംഗീകാരമായി കരുതുന്നുവെന്ന് നടന്‍ പ്രിഥ്വിരാജ് പറഞ്ഞു.

സൌദി അറേബ്യ ഇതുവരെ കാണാത്ത ജനസാഗരത്തിനാണ് ജിദ്ദയിലെ ഇക്വിസ്ട്രിയന്‍ പാര്‍ക്ക് വേദിയായത്. സൌദി ഭരണകൂടത്തിന്റെ അംഗീകാരത്തോടെ ഒരിന്ത്യന്‍ ചാനല്‍ സംഘടിപ്പിച്ച ആദ്യ പരിപാടി നടന്‍ പ്രിഥ്വിരാജ് സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. ഏഴാം വര്‍ഷത്തിലേക്ക് കടക്കുന്ന മീഡിയവണ്‍ അതിന്റെ ചരിത്ര ദൌത്യം തുടരുമെന്ന് മീഡിയവണ്‍ വൈസ് ചെയര്‍മാന്‍ പി. മുജീബു റഹ്മാന്‍ പറഞ്ഞു.

അബ്ദുല്‍ അസീസ് ബിന്‍ ഫൈസല്‍ അല്‍ സഊദ് രാജകുമാരന്‍, മീഡിയവണ്‍ ബിസിനസ് ഹെഡ് എം സാജിദ്, ഡയറക്ടര്‍ എ.സുഹൈല്‍, എ.റഹീം, സോന ഗോള്‍ഡ് ആന്റ് ഡയമണ്ട് ഗ്രൂപ്പ് മാനേജിങ് പാര്‍ട്ണര്‍ സോന മോഹന്‍, ലുലു റീജണല്‍ ഡയറക്ടര്‍ റഫീഖ് മുഹമ്മദ് അലി, മീഡിയവണ്‍ ജിസിസി ഓപ്പറേഷന്‍സ് ഡയറക്ടര്‍ സലീം അംബാലന്‍, മാധ്യമം മീഡിയവണ്‍ സൌദി എക്സിക്യൂട്ടീവ് കമ്മിറ്റി ചെയര്‍മാന്‍ കെ എം ബഷീര്‍, പ്രവാസോത്സവം ഓര്‍ഗനൈസിങ് കമ്മിറ്റി വൈസ് ചെയര്‍മാന്‍ എന്‍ കെ അബ്ദുല്‍ റഹീം, എ നജ്മുദ്ദീന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. വൈകീട്ട് 7ന് തുടങ്ങിയ പ്രവാസോത്സവം രാത്രി 12 വരെ നീണ്ടു. ഇന്ത്യന്‍, സൌദി സമൂഹങ്ങളിലെ പ്രമുഖര്‍ പരിപാടിയിലെത്തി.