LiveTV

Live

Gulf

സ്വദേശിവൽക്കരണം ശക്തമായി തുടരുമ്പോഴും സൗദിയില്‍ വ്യാപകമായി തൊഴിൽ വിസകൾ അനുവദിക്കുന്നതായി റിപ്പോർട്ട്

കഴിഞ്ഞ വർഷം തൊഴിൽ സാമൂഹിക വികസന മന്ത്രാലയം 12 ലക്ഷത്തോളം തൊഴിൽ വിസകൾ അനുവദിച്ചു

സ്വദേശിവൽക്കരണം ശക്തമായി തുടരുമ്പോഴും സൗദിയില്‍ വ്യാപകമായി തൊഴിൽ വിസകൾ അനുവദിക്കുന്നതായി റിപ്പോർട്ട്

സൌദിയിൽ സ്വദേശിവൽക്കരണം ശക്തമായി തുടരുമ്പോഴും വ്യാപകമായി തൊഴിൽ വിസകൾ അനുവദിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ വർഷം തൊഴിൽ സാമൂഹിക വികസന മന്ത്രാലയം 12 ലക്ഷത്തോളം തൊഴിൽ വിസകൾ അനുവദിച്ചു. അതേ സമയം വൻകിട-ഇടത്തരം കമ്പനികളിൽ അടുത്ത ഏപ്രിൽ മുതൽ ചില തൊഴിലുകൾകൂടി സൌദിവൽക്കരിക്കുവാനും നീക്കമാരംഭിച്ചു.

തൊഴില്‍ സാമൂഹിക വികസന മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, കഴിഞ്ഞ വര്‍ഷം 12 ലക്ഷത്തോളം തൊഴില്‍ വിസകളാണ് സൗദി അനുവദിച്ചത്. ഇത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടിയോളം വരും. 2018ല്‍ ആറ് ലക്ഷം തൊഴില്‍ വിസകളായിരുന്നു അനുവദിച്ചിരുന്നത്. വിവിധ മേഖലകളില്‍ സ്വദേശിവല്‍ക്കരണം ഊര്‍ജ്ജിതമായി നടപ്പിലാക്കുന്നതിനിടയിലും വിദേശരാജ്യങ്ങളില്‍ നിന്ന് തൊഴിലാളികളെ വന്‍തോതില്‍ റിക്രൂട്ട് ചെയ്യുന്നുണ്ടെന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. സ്വകാര്യ മേഖലയില്‍ കഴിഞ്ഞ വര്‍ഷം മുന്നേകാല്‍ ലക്ഷത്തോളം (3,20,000) സ്വദേശികള്‍ക്ക് തൊഴില്‍ നേടാനായി.

2018ന്റെ മൂന്നാം പാദത്തെ അപേക്ഷിച്ച് 2019ന്റെ മൂന്നാം പാദത്തില്‍ സ്വകാര്യമേഖലക്ക് മാത്രമായി രണ്ടര ലക്ഷത്തിലേറെ (2.61,000) വിസകളാണ് അധികമായി അനുവദിച്ചത്. അതേ സമയം സ്വദേശിവല്‍ക്കരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വന്‍കിട-ഇടത്തരം കമ്പനികളിലും സ്ഥാപനങ്ങളിലും സെക്യൂരിറ്റി, ആരോഗ്യ, സുരക്ഷ തൊഴിലുകളില്‍ മൂന്ന് ഘട്ടങ്ങളിലായി സൗദിവല്‍ക്കരണം നടപ്പിലാക്കാൻ നീക്കമാരംഭിച്ചു. ഏപ്രില്‍ ഒന്ന് മുതല്‍ ഇത് നടപ്പിലാക്കു തുടങ്ങുവാനാണ് തീരുമാനം.