LiveTV

Live

Gulf

ഗാർഹികത്തൊഴിലാളി ക്ഷാമം; കൂടുതൽ രാജ്യങ്ങളിൽ നിന്ന് തൊഴിലാളികളെ എത്തിക്കാൻ കുവൈത്ത്

കെനിയ, സീറ ലിയോൺ, ഗിനിയ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളെയാണ് പുതുതായി പരിഗണിക്കുന്നത്.

ഗാർഹികത്തൊഴിലാളി ക്ഷാമം; കൂടുതൽ രാജ്യങ്ങളിൽ നിന്ന് തൊഴിലാളികളെ എത്തിക്കാൻ കുവൈത്ത്

ഗാർഹികത്തൊഴിലാളി ക്ഷാമം നേരിടാൻ കൂടുതൽ രാജ്യങ്ങളിൽനിന്ന് തൊഴിലാളികളെ എത്തിക്കാൻ കുവൈത്ത് ശ്രമം തുടങ്ങി. കെനിയ, സീറ ലിയോൺ, ഗിനിയ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളെയാണ് പുതുതായി പരിഗണിക്കുന്നത്. ഫിലിപ്പൈൻ തൊഴിലാളികളെ കൂടുതലായി ആശ്രയിക്കുന്നത് ഗുണകരമാകില്ല എന്ന വിലയിരുത്തലാണ് പുതിയ നീക്കത്തിന് പിന്നിൽ.

ഇന്ത്യ, ഇന്തൊനേഷ്യ, ശ്രീലങ്ക, നേപ്പാൾ, വിയറ്റ്നാം എന്നിവിടങ്ങളിൽനിന്ന് ഗാർഹികത്തൊഴിലാളികളെ കൊണ്ടുവരാൻ മാൻപവർ അതോറിറ്റി ഇതിനോടകം നീക്കമാരംഭിച്ചിട്ടുണ്ട് ഇതിനു പുറമെയാണ് ബംഗ്ലാദേശ് ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി ചർച്ചക്ക് തുടക്കമിട്ടത്. എറിത്രിയയിൽനിന്ന് കഴിഞ്ഞ നവംബർ മുതൽ കുവൈത്തിലേക്ക് തൊഴിലാളികൾ വരുന്നുണ്ടെന്ന് മന്ത്രി മറിയം അഖീൽ വ്യക്തമാക്കി. റിക്രൂട്ട്മെൻറുമായി ബന്ധപ്പെട്ട് ഇത്യോപ്യയുമായും ചർച്ചകൾ തുടരുന്നുണ്ട്. കഴിഞ്ഞ മാസം നടന്ന ചർച്ചയിൽ 90 ശതമാനം വ്യവസ്ഥകളിലും ധാരണയായിട്ടുണ്ട്. ഫിലിപ്പീൻസ് ഗാർഹികത്തൊഴിലാളികളെ അയക്കുന്നത് വിലക്കിയതോടെയാണ് രാജ്യത്ത് പ്രതിസന്ധി രൂക്ഷമായത്. റിക്രൂട്ട്മെൻറിനായി ഫിലിപ്പീൻസിനെ കൂടുതലായി ആശ്രയിക്കുന്നത് അവസാനിപ്പിക്കാൻ കുവൈത്ത് തയായറെടുക്കുന്നതായും റിപ്പോർട്ടുകൾ ഉണ്ട്