LiveTV

Live

Gulf

കൊറോണ വൈറസ് ബാധ; ചൈനയില്‍ മരിച്ചവരുടെ എണ്ണം 722 ആയി

മരിച്ചവരില്‍ ഒരു യു.എസ് പൌരനും ജപ്പാനീസ് പൌരനും ഉള്‍പ്പെടും.

കൊറോണ വൈറസ് ബാധ; ചൈനയില്‍  മരിച്ചവരുടെ എണ്ണം 722 ആയി

ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 722 ആയി. മരിച്ചവരില്‍ ഒരു യു.എസ് പൌരനും ജപ്പാനീസ് പൌരനും ഉള്‍പ്പെടും. ആദ്യമായാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചൈനയില്‍ വിദേശ പൌരന്മാര്‍ മരിക്കുന്നത്. യു.എ.ഇയിൽ പുതുതായി രണ്ടു പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.

ചൈന, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് യു.എ.ഇയിൽ പുതുതായി കൊറോണ സ്ഥിരീകരിച്ചത്. ഇരുവർക്കും ചികിൽസ ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഏർപ്പെടുത്തി ഫലപ്രദ സംവിധാനത്തിലൂടെയാണ് രോഗബാധിതരെ കണ്ടെത്തിയതെന്നും ഇവരുടെ നില മെച്ചപ്പെട്ടുവരുന്നതായും മന്ത്രാലയം കൂട്ടിച്ചേർത്തു. നേരത്തെ കൊറോണ സ്ഥിരീകരിച്ച അഞ്ചു പേരും അപകട നില തരണം ചെയ്തു. ആശങ്ക വേണ്ടതില്ലെന്നും മുൻകരുതൽ നടപടികൾ ശക്തമായി തുടരുമെന്നും യു.എ.ഇ അധികൃതർ വ്യക്തമാക്കി. ഗൾഫിൽ യു.എ.ഇ ഒഴികെ മറ്റൊരിടത്തും കൊറോണ രോഗബാധ സ്ഥിരീകരിച്ചിട്ടില്ല.

അതിനിടെ കൊറോണ വൈറസ് ബാധിച്ച് അമേരിക്കന്‍ പൌരന്‍ ചൈനയില്‍ മരിച്ചു. ആദ്യമായാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചൈനയില്‍ വിദേശ പൌരന്റെ മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം ഇതോടെ 724 ആയി. 3399 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുമുണ്ട്. 34,546 പേര്‍ക്കാണ് രോഗം ബാധിച്ചത്. അതേസമയം മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് പുതിയ കേസുകള്‍ കുറഞ്ഞതായും രോഗം നിയന്ത്രണ വിധേയമാകുന്നതിന്റെ സൂചനയാണിതെന്നും അധികൃതര്‍ അറിയിച്ചു. നിലവില്‍ ചൈനയെ കൂടാതെ 27 രാജ്യങ്ങളിലായി 320 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.