LiveTV

Live

Gulf

ബഹ്റൈൻ വിമാനത്താവള നവീകരണം; പുതിയ ടെർമിനൽ വിപുലമായ സൗകര്യങ്ങളോടെ

ടെർമിനിൽ അടുത്ത മാസത്തോടെ പ്രവർത്തന ക്ഷമമാകും. അത്യാധുനിക സൗകര്യങ്ങളോടെയാണ് ടെർമിനൽ തയ്യാറാകുന്നത്.

ബഹ്റൈൻ വിമാനത്താവള നവീകരണം; പുതിയ ടെർമിനൽ വിപുലമായ സൗകര്യങ്ങളോടെ

ബഹ് റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ പാസഞ്ചർ ടെർമിനിൽ അടുത്ത മാസത്തോടെ പ്രവർത്തന ക്ഷമമാകും. അത്യാധുനിക സൗകര്യങ്ങളോടെയാണ് ടെർമിനൽ തയ്യാറാകുന്നത്.

അടുത്ത മാസത്തോടെ തന്നെ പ്രവർത്തനക്ഷമമാകുന്ന രീതിയിലാണ് പുതിയ എയർപോർട്ട് ടെർമിനലിൻ്റെ നിർമാണ പ്രവർത്തനങ്ങളുടെ അന്തിമഘട്ടം പുരോഗമിക്കുന്നത്. ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ വികസന പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്. രാജ്യത്തേക്ക് കൂടുതല്‍ സന്ദർശകരെയും നിക്ഷേപകരെയും ആകർഷിക്കാൻ ലക്ഷ്യമിട്ടാണ് നവീകരണ പ്രവർത്തനങ്ങൾ. പുതിയ ടെർമിനലിൻ്റെ നിർമാണം പൂർത്തിയാകുന്നതോടെ പ്രതിവര്‍ഷം 14 മില്യൺ യാത്രക്കാരെ ഉള്‍ക്കൊള്ളാനുള്ള ശേഷിയിലേക്കാണ് എയർപോർട്ട് വികസിക്കുന്നത്.

നിലവിലുള്ളതിനേക്കാൾ നാലിരട്ടി വിശാലത ഇതോടെ വിമാനത്താവളത്തിന് കൈവരും. അഞ്ച് അത്യാധുനിക ഇ-ഗെയ്റ്റുകൾ, 26 പാസ്പോർട്ട് കൺ ട്രോൾ ബൂത്തുകൾ, 108 ചെക്ക് ഇൻ ഡസ്കുകൾ,സെല്‍ഫ് ചെക്കിംഗ് കൗണ്ടറുകൾ എന്നിവയടക്കം വിപുലമായ സൗകര്യങ്ങളാണ് പുതിയ ടെർമിനലിൽ സജ്ജീകരിക്കുന്നത്. ഏഴായിരത്തോളം കാറുകൾക്ക് പാർക്കിംഗ് സംവിധാനവും ഒരുക്കും. രാജ്യത്തെ ഏക വിമാനത്താവളത്തിൻ്റെ മുഖഛായ മാറ്റുന്ന വികസന പ്രവർത്തനങ്ങൾ നടക്കുന്നത് മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും മികച്ച സേവന ദാതാക്കളുടെ സഹകരണത്തോടെയാണ്.