LiveTV

Live

Gulf

ട്രംപിന്‍റെ ഫലസ്തീൻ സമാധാന പദ്ധതി തള്ളി അറബ് ലീഗ്

ജറൂസലം ഇസ്രായേലിൻെറ പരമാധികാര കേന്ദ്രമാണെന്ന ട്രംപ് പദ്ധതി അറബ് ലോകം തള്ളി.

ട്രംപിന്‍റെ  ഫലസ്തീൻ സമാധാന പദ്ധതി തള്ളി അറബ് ലീഗ്

യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച ഫലസ്തീൻ സമാധാന പദ്ധതി അറബ് ലീഗ് നേതൃതം തള്ളി. ഫലസ്തീൻ ജനതയുടെ ന്യായമായ അവകാശം പോലും വകവെച്ചു കൊടുക്കാത്ത പദ്ധതിയാണിതെന്ന് കൈറോയിൽ ചേർന്ന അറബ് ലീഗ് വിദേശകാര്യ മന്ത്രിമാരുടെ യോഗം ആരോപിച്ചു.

പദ്ധതി പിൻവലിക്കാൻ തയാറല്ലെങ്കിൽ അമേരിക്കയും ഇസ്രായേലുമായി ഉണ്ടാക്കിയ സുരക്ഷ കരാർ റദ്ദാക്കുമെന്ന് ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസ് മുന്നറിയിപ്പ് നൽകി. തികച്ചും ഇസ്രായേൽ അനുകൂല വ്യവസ്ഥകൾ മാത്രമാണ് ട്രംപിൻെറ പദ്ധതിയെന്ന് യോഗം വിലയിരുത്തി. പദ്ധതി നടപ്പാക്കാൻ അേമരിക്കൻ ഭരണകൂടവുമായി സഹകരിക്കില്ലെന്നും അറബ് ലീഗ് വ്യക്തമാക്കി.

ട്രംപിന്‍റെ  ഫലസ്തീൻ സമാധാന പദ്ധതി തള്ളി അറബ് ലീഗ്

ചില അറബ് രാജ്യങ്ങൾ പദ്ധതിക്ക് അനുകൂലമാണെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. കിഴക്കൻ ജറൂസലം കേന്ദ്രമായി സമ്പൂർണ ഫലസ്തീൻ രാഷ്ട്രം നിലവിൽ വരികയെന്നതാണ് പ്രശ്ന പരിഹാരത്തിനുള്ള ഏക മാർഗമെന്ന് അറബ് ലീഗ് വിലയിരുത്തി. ജറൂസലം ഇസ്രായേലിൻെറ പരമാധികാര കേന്ദ്രമാണെന്ന ട്രംപ് പദ്ധതി അറബ് ലോകം തള്ളി. ട്രംപ് പദ്ധതിയുടെ പശ്ചാത്തലത്തിൽ ഫലസ്തീൻ അഭ്യർഥന പരിഗണിച്ചാണ് വിദേശ മന്ത്രിമാരുടെ സമ്മേളനം ചേർന്നത്.

ട്രംപ് പദ്ധതിക്കെതിരെ രൂക്ഷ വിമർശനമാണ് അറബ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസ് നടത്ിയത്. പദ്ധതി സംബന്ധിച്ച് സംസാരിക്കാനുള്ള യു.എസ് പ്രസിഡൻറ് ട്രംപിൻെറ ഫോൺകാൾ താൻ എടുത്തില്ലെന്ന് അബ്ബാസ് പറഞ്ഞു. ജറൂസലമിനെ വിറ്റയാളാണ് താനെന്ന് ചരിത്രത്തിൽ രേഖപ്പെടുത്താൻ താൽപര്യമില്ലെന്നും അദ്ദേഹം വികാരഭരിതനായി പറഞ്ഞു.

ഇസ്രായേൽ അധിനിവേശം അവസാനിപ്പിച്ച് കിഴക്കൻ ജറൂസലം ആസ്ഥാനമായി ഫലസ്തീൻ രാഷട്രം വേണം. ഇക്കാര്യം യു.എന്നിനെ അറിയിക്കുമെന്നും അബ്ബാസ് പറഞ്ഞു.