LiveTV

Live

Gulf

ബജറ്റില്‍ സമ്മിശ്ര പ്രതികരണവുമായി പ്രവാസലോകം

ബജറ്റില്‍ സമ്മിശ്ര പ്രതികരണവുമായി പ്രവാസലോകം

കേന്ദ്ര ബജറ്റിന് പ്രവാസ ലോകത്ത് സമ്മിശ്ര പ്രതികരണം. നിക്ഷേപത്തിന് കൂടുതൽ ഉപകരിക്കുന്നതാണ് ബജറ്റെന്ന് പ്രവാസലോകത്തെ ബിസിനസ് സംരംഭകർ വ്യക്തമാക്കി. വിദ്യാഭ്യാസ, ആരോഗ്യ മേഖലക്ക് ബജറ്റ് ഊന്നൽ നൽകുന്നതായും അവർ ചൂണ്ടിക്കാട്ടി.

കാർഷിക മേഖലക്കും വിദ്യാഭ്യാസത്തിനും ഊന്നൽ പകരുന്ന കേന്ദ്രബജറ്റ് ഏറെ പ്രതീക്ഷ പകരുന്നതാണെന്ന് ലുലു ഗ്രൂപ്പ് ഇൻറർനാഷനൽ ചെയർമാൻ എം.എ യൂസുഫലി അഭിപ്രായപ്പെട്ടു. കാർഷിക മേഖലയുടെ ശാക്തീകരണത്തിന് വേണ്ടിയുള്ള 16ഇന കർമപദ്ധതിയും വിദ്യാഭ്യാസ മേഖലയിൽ നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കുന്നതും ഇന്ത്യയുടെ ഭാവിക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആരോഗ്യമേഖലക്ക് ഗുണകരമാകുന്ന ചില തീരുമാനങ്ങള്‍ കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ചത് പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്കെയര്‍ സ്ഥാപക ചെയര്‍മാനും എം.ഡിയുമായ ആസാദ് മൂപ്പന്‍ അഭിപ്രായപ്പെട്ടു. അതേസമയം, പ്രവാസികളുടെ സുപ്രധാനമായ ആവശ്യങ്ങള്‍ പരിഗണിക്കുന്നതില്‍ ബജറ്റ് മൗനം പാലിച്ചതായും അദ്ദേഹം കുറ്റപ്പെടുത്തി.

വിദേശ വിദ്യാര്‍ഥികള്‍ ഇന്ത്യയില്‍ വന്ന് ഉന്നത പഠനം നടത്താന്‍ ബജറ്റിലെ തീരുമാനം ഗുണം ചെയ്യുമെന്ന് പ്രവാസി ബന്ധു വെൽഫെയർ ട്രസ്റ്റ് വ്യക്തമാക്കി. പ്രവാസി സംഘടനകൾ ബജറ്റിനെ നിശിതമായി വിമർശിച്ചു. കേന്ദ്ര ബജറ്റ് സാധാരണക്കാരായ പ്രവാസികളെ പൂർണ്ണമായി മറന്നതായി ഇൻക്കാസ് ജനറൽ സിക്രട്ടറി പുന്നക്കൻ മുഹമ്മദലി.