LiveTV

Live

Gulf

തൊഴില്‍ മേഖലയിൽ പുതിയ പദ്ധതികളുമായി സൗദി; സ്വദേശിവല്‍ക്കരണം വര്‍ധിപ്പിക്കും

സ്വദേശിവല്‍ക്കരണം വര്‍ധിപ്പിക്കുന്നതിന് സഹായകരമാകുന്നതാണ് പുതിയ പദ്ധതികള്‍

തൊഴില്‍ മേഖലയിൽ പുതിയ പദ്ധതികളുമായി സൗദി; സ്വദേശിവല്‍ക്കരണം വര്‍ധിപ്പിക്കും

സൗദിയില്‍ തൊഴില്‍ മേഖലയുടെ വികസനത്തിനായി പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചു. സ്വദേശിവല്‍ക്കരണം വര്‍ധിപ്പിക്കുന്നതിന് സഹായകരമാകുന്നതാണ് പുതിയ പദ്ധതികള്‍. സ്വകാര്യമേഖലയെ ഉത്തേജിപ്പിക്കാന്‍ പദ്ധതികള്‍ സഹായിക്കുമെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.

സ്വകാര്യ മേഖലയിലെ ബിസിനസ്സ് അന്തരീക്ഷം ഉത്തേജിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി ഇരുപതോളം പുതിയ പദ്ധതികളാണ് തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചത്. ഇത് വഴി വിവിധ മേഖലകളില്‍ സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യം. സ്ഥാപനങ്ങള്‍ക്ക് പുതിയ സൗകര്യങ്ങള്‍ക്കനുസരിച്ചുള്ള വിസകള്‍ അനുവദിക്കുന്നതുള്‍പ്പെടെ റിക്രൂട്ട്‌മെന്റ് നയങ്ങളും സംവിധാനങ്ങളും വികസിപ്പിക്കും. കൂടാതെ സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള പോര്‍ട്ടലുകള്‍ വികസിപ്പിക്കുക, സീസണല്‍ വിസകള്‍ അനുവദിക്കുക, തൊഴിലന്വോഷകര്‍ക്കും സ്വദേശി തൊഴിലാളികള്‍ക്കും തൊഴില്‍ പരിശീലനവും തൊഴില്‍ നൈപുണ്യ വികസന പദ്ധതികളും നടപ്പിലാക്കുക, തൊഴിലാളികള്‍ക്ക് കരിയര്‍ കൗണ്‍സിലിംഗ് നല്‍കുക തുടങ്ങിയവയും പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും. സ്വകാര്യ മേഖലയിലും തൊഴിലന്വേഷകരിലും നടത്തിയ വര്‍ക് ഷോപ്പുകളിലൂടേയും, ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികളുമായും, കമ്മറ്റികളുമായും നടത്തിയ മീറ്റിംഗുകളിലൂടേയുമാണ് പുതിയ പദ്ധതി തയ്യാറാക്കിയതെന്ന് മന്ത്രാലയം വ്യക്തമാക്കി.