LiveTV

Live

Gulf

ഫിലിപ്പീൻസ് ലേബർ സെക്രട്ടറി സിൽവസ്റ്റർ ബെല്ലോ ഫെബ്രുവരി രണ്ടിന് കുവൈത്ത് സന്ദർശിക്കും

കുവൈത്തിലേക്ക് തൊഴിലാളികളെ അയക്കുന്നതിനു ഫിലിപ്പൈൻസ് വിലക്കേർപ്പെടുത്തിയ പശ്ചാത്തലത്തിൽ ഏറെ പ്രാധാന്യമുള്ളതാണ് ലേബർ സെക്രട്ടറിയുടെ സന്ദർശനം

ഫിലിപ്പീൻസ് ലേബർ സെക്രട്ടറി സിൽവസ്റ്റർ ബെല്ലോ ഫെബ്രുവരി രണ്ടിന് കുവൈത്ത് സന്ദർശിക്കും

ഫിലിപ്പീൻസ് ലേബർ സെക്രട്ടറി സിൽവസ്റ്റർ ബെല്ലോ ഫെബ്രുവരി രണ്ടിന് കുവൈത്ത് സന്ദർശിക്കും. കുവൈത്തിലേക്ക് തൊഴിലാളികളെ അയക്കുന്നതിനു ഫിലിപ്പൈൻസ് വിലക്കേർപ്പെടുത്തിയ പശ്ചാത്തലത്തിൽ ഏറെ പ്രാധാന്യമുള്ളതാണ് ലേബർ സെക്രട്ടറിയുടെ സന്ദർശനം.

അടുത്ത ഞായറാഴ്ച കുവൈത്തിലെത്തുന്ന ഫിലിപ്പൈൻസ് ലേബർ സെക്രട്ടറി സിൽവർസ്റ്റർ ബെല്ലോ രണ്ടു ദിവസങ്ങളിലായി നടക്കുന്ന ഫിലിപ്പൈൻ കുവൈത്ത് സംയുക്തസമിതി യോഗത്തിൽ പങ്കെടുക്കും . കുവൈത്ത് വിദേശകാര്യ മന്ത്രി, തൊഴിൽ മന്ത്രി തുടങ്ങിയവരുമായും അദേഹം കൂടിക്കാഴ്ച നടത്തും. റിക്രൂട്മെന്റ് വിലക്ക് പിൻവലിക്കാനുള്ള രണ്ടിന നിർദേശങ്ങളുമായാണ് സിൽവസ്റ്റർ ബെല്ലോ കുവൈത്ത് അധികൃതരെ കാണുക. കൊല്ലപ്പെട്ട തൊഴിലാളിക്ക് നീതി ലഭിക്കണം എന്നതാണ് ഏറ്റവും പ്രധാന ആവശ്യം. ഫിലിപ്പീൻസ് പ്രസിഡൻറ് നിർദേശിക്കുന്ന വ്യവസ്ഥകൾ കൂടി ഉൾപ്പെടുത്തി തൊഴിൽ കരാറിൽ ഒപ്പിടണമെന്നാണ് മറ്റൊരു നിർദേശം. ഗാർഹികത്തൊഴിലാളി സ്‌പോൺസറുടെ വീട്ടിലെ വെച്ച് കൊല്ലപ്പെട്ടതിനെ തുടർന്ന് ജനുവരി 15 മുതലാണ് ഫിലിപ്പീൻസ് കുവൈത്തിലേക്ക് തൊഴിലാളികളെ അയക്കുന്നത് നിർത്തിയത്. കേസിൽ കുറ്റാരോപിതരായ കുവൈത്തി സ്പോണ്‍സര്‍ക്കും ഭാര്യക്കുമെതിരെ കോടതി കൊലക്കുറ്റം ചുമത്തിയ നടപടി ഫിലിപ്പൈൻസ് സ്വാഗതം ചെയ്തിട്ടുണ്ട്.