LiveTV

Live

Gulf

കൊറോണ വൈറസ് ബാധ യു.എ.ഇയിലും; ചൈനയിൽ നിന്നെത്തിയ നാലംഗ കുടുംബം ചികിൽസയിൽ

പരിഭ്രാന്തിയുടെ ആവശ്യമില്ലെന്ന് അധികൃതർ

കൊറോണ വൈറസ് ബാധ യു.എ.ഇയിലും; ചൈനയിൽ നിന്നെത്തിയ നാലംഗ കുടുംബം ചികിൽസയിൽ

ലോകത്തെ ആശങ്കയുടെ മുൾമുനയിൽ നിർത്തുന്ന കൊറോണ വൈറസ് ബാധ യു.എ.ഇയിലും. ചൈനയിൽ നിന്നെത്തിയ ഒരു കുടുംബത്തിലെ നാലുപേർക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. ഇവർ കർശന നിരീക്ഷണത്തിലാണ്.

വൈറസ് ബാധ സ്ഥിരീകരിച്ച നാലംഗ കുടുംബത്തിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നും അവസ്ഥ ആശങ്കാജനകമല്ലെന്നും യു.എ.ഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. വൈറസ് ബാധയേറ്റ കുടുംബം ഈ മാസം 16ന് ചൈനയിലെ വുഹാൻ പ്രവിശ്യയിൽ നിന്നാണ് യു.എ.ഇയിൽ എത്തിയത്. ജനുവരി 23നാണ് രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടതെന്ന് ആരോഗ്യരോഗപ്രതിരോധ മന്ത്രാലയം അസി. അണ്ടർ സെക്രട്ടറി ഡോ. ഹുസൈൻ അൽ റന്ത് പറഞ്ഞു. ഉടനടി ഇവരെ മാറ്റിപ്പാർപ്പിക്കുകയും അടിയന്തിര ചികിത്സാ സൗകര്യങ്ങളെല്ലാം ഏർപ്പെടുത്തുകയും ചെയ്തു. വിദഗ്ധ ഡോക്ടർമാരും പാരാമെഡിക്കുകളും അടങ്ങുന്ന പ്രത്യേക സംഘമാണ് പരിചരണങ്ങൾക്ക് നേതൃത്വം നൽകിയത്. ഇപ്പോൾ നാലുപേരുടെയും ആരോഗ്യ നില തൃപ്തികരമാണ്.

എല്ലാവിധ മുൻകരുതലുകളും രാജ്യത്ത് സ്വീകരിച്ചിട്ടുണ്ട്. അനാവശ്യഭീതിയുടെ ആവശ്യമില്ലെന്നും ആരോഗ്യമന്ത്രാലയം അധികൃതർ വ്യക്തമാക്കി.