LiveTV

Live

Gulf

‘കമോണ്‍കേരള’ക്ക് നാളെ തുടക്കമാകും

മൂന്ന് ദിവസം നീളുന്ന മേളയുടെ ഉദ്ഘാടനം ഷാര്‍ജ കിരീടാവകാശിയാണ് നിര്‍വഹിക്കുക

‘കമോണ്‍കേരള’ക്ക് നാളെ തുടക്കമാകും

ഗള്‍ഫ് മാധ്യമം സംഘടിപ്പിക്കുന്ന കമോണ്‍ കേരളപ്രദര്‍ശനം നാളെ ആരംഭിക്കും. മൂന്ന് ദിവസം നീളുന്ന മേളയുടെ ഉദ്ഘാടനം ഷാര്‍ജ കിരീടാവകാശിയാണ് നിര്‍വഹിക്കുക

സുവർണ ജൂബിലി ആഘോഷത്തിന് ഒരുങ്ങുന്ന യു.എ.ഇക്കുള്ള ഇന്ത്യൻ ജനതയുടെ അഭിവാദ്യമാണ് ഈ വർഷത്തെ കമോൺ കേരള. ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ മുഖ്യരക്ഷകർതൃത്വത്തിലാണ് സംഘടിപ്പിക്കുന്ന മേള ഷാർജ കിരീടാവകാശിയും ഉപ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി ഉദ്ഘാനടം ചെയ്യും. രാവിലെ പത്തരക്ക് ഷാർജ ഇൻറർനാഷനൽ എക്സ്പോ സെൻററിൽ മേള തുടങ്ങും. കോൺസുൽ ജനറൽ വിപുൽ, ഷാർജ ചേംബർ ഓഫ് കൊമേഴ്സ് ആൻറ് ഇൻഡസ്ട്രീസ് ചെയർമാൻ അബ്ദുല്ല സുൽത്താൻ അൽ ഉവൈസ്തുടങ്ങിയവര്‍ സംബന്ധിക്കും. ഡോ.ആസാദ്മൂപ്പൻ മുഖ്യപ്രഭാഷണം നടത്തും.

ഗാന്ധി രക്തസാക്ഷിത്വദിനം സംഘടിപ്പിക്കുന്ന പുനരർപ്പണ സംഗമത്തിൽ യു.എ.ഇയിലെ എല്ലാ എമിറേറ്റുകളിൽ നിന്നുമുള്ള ഇന്ത്യൻ സാംസ്കാരിക നായകർ ഒത്തുചേർന്ന് പ്രതിജ്ഞയെടുക്കും. മൂന്നു ദിവസം നീളുന്ന മേളയില്‍ വിപലുമായ ബിസിനസ് കോൺക്ലേവ് തൊഴിൽ മാർഗനിർദേശ മേള, പ്രോപ്പർട്ടി എക്സ്പോ, യാത്രാ ഉത്സവം, കുട്ടികളുടെയും കുടുംബങ്ങളുടെയും മത്സരങ്ങൾ, സാംസ്കാരിക-സംഗീത സായാഹ്നങ്ങൾ, ടേസ്ററി ഇന്ത്യ ഭക്ഷ്യമേള എന്നിങ്ങനെ വൈവിധ്യമാർന്ന പരിപാടികളാണ് ഇക്കുറിയും ഒരുക്കിയിട്ടുള്ളത്.