LiveTV

Live

Gulf

യു.എ.ഇയില്‍ ടെലി മെഡിസിന്‍ സജ്ജമാക്കാന്‍ ആരോഗ്യ മന്ത്രാലയവും ടെലികോം കമ്പനിയും തമ്മില്‍ ധാരണ

ധാരണ അനുസരിച്ച് രോഗികള്‍ക്ക് നല്‍കുന്ന സേവനം മെച്ചപ്പെടുത്താന്‍ ആരോഗ്യമന്ത്രാലയവും ‘ഡു’വും ചേര്‍ന്ന് സ്മാര്‍ട്ട് ടെലി മെഡിസിന്‍ ആപ്ലിക്കേഷന്‍ വികസിപ്പിക്കും

യു.എ.ഇയില്‍ ടെലി മെഡിസിന്‍ സജ്ജമാക്കാന്‍ ആരോഗ്യ മന്ത്രാലയവും ടെലികോം കമ്പനിയും തമ്മില്‍ ധാരണ

യു.എ.ഇയില്‍ ടെലി മെഡിസിന്‍ സേവനങ്ങള്‍ ലഭ്യമാക്കാന്‍ ആരോഗ്യമന്ത്രാലയവും, ‘ഡു’ ടെലികോം കമ്പനിയും ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. ദുബൈയില്‍ നടക്കുന്ന അറബ് ഹെല്‍ത്ത് പ്രദര്‍ശനത്തിലാണ് ഈരംഗത്ത് പരസ്പരം സഹകരിക്കാന്‍ ധാരണയായത്.

ധാരണ അനുസരിച്ച് രോഗികള്‍ക്ക് നല്‍കുന്ന സേവനം മെച്ചപ്പെടുത്താന്‍ ആരോഗ്യമന്ത്രാലയവും ‘ഡു’വും ചേര്‍ന്ന് സ്മാര്‍ട്ട് ടെലിമെഡിസിന്‍ ആപ്ലിക്കേഷന്‍ വികസിപ്പിക്കും. ഓണ്‍ലൈന്‍ മരുന്ന് കുറിപ്പുകള്‍, ആരോഗ്യ ഇന്‍ഷൂറന്‍സുകളുടെ ഇ ക്ലെയിം സംവിധാനം, ഓണ്‍ലൈന്‍ വഴി രോഗികളെ നിരീക്ഷിക്കുന്ന സംവിധാനം, മൊബൈല്‍ ഇലക്ട്രോണിക് ആരോഗ്യരേഖ, ടെലി മെഡിസിന്‍ എന്നിവ ഈ ആപ്ലിക്കേഷന്റെ ഭാഗമായിരിക്കും. ആരോഗ്യരംഗത്തെ നടപടികള്‍ സാങ്കേതികവിദ്യകളുടെ സഹായത്തോടെ എളുപ്പമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ആരോഗ്യമന്ത്രി അബ്ദുറഹ്മാന്‍ ബിന്‍ മുഹമ്മദ് ആല്‍ ഉവൈസ് പറഞ്ഞു. ‘ഡു’ ഡെപ്യൂട്ടി സി.ഇ.ഒ ഫാരിദ് ഫറൈദുനിയും ആരോഗ്യമന്ത്രിയുമാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. വേള്‍ഡ് ട്രേഡ് സെന്ററില്‍ പുരോഗമിക്കുന്ന അറബ് ഹെല്‍ത്ത് പ്രദര്‍ശനത്തില്‍ ആരോഗ്യരംഗത്തെ നിരവധി സ്ഥാപനങ്ങളാണ് പങ്കെടുക്കുന്നത്.