LiveTV

Live

Gulf

സൗദിയില്‍ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു; എണ്ണ ഇതര വരുമാനത്തില്‍ വര്‍ദ്ധനവ്

സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 12.9 ശതമാനമായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം മൂന്നാം പാദത്തിലെ കണക്കനുസരിച്ച് ഇത് 12 ശതമാനമായി കുറഞ്ഞിട്ടുണ്ട്.

സൗദിയില്‍ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു; എണ്ണ ഇതര വരുമാനത്തില്‍ വര്‍ദ്ധനവ്

സൗദിയില്‍ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു വരുന്നതായി സാമ്പത്തിക - ആസൂത്രണ മന്ത്രി മുഹമ്മദ് അല്‍ തുവൈജിരി. സ്വകാര്യമേഖലയുടെ സഹകരണം കൊണ്ടാണ് തൊഴിലില്ലായ്മ നിരക്ക് കുറക്കാന്‍ സാധിച്ചത്. എണ്ണ ഇതര മേഖലകളില്‍ മികച്ച വളര്‍ച്ചാ നിരക്കാണുള്ളതെന്നും മന്ത്രി പറഞ്ഞു.

സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 12.9 ശതമാനമായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം മൂന്നാം പാദത്തിലെ കണക്കനുസരിച്ച് ഇത് 12 ശതമാനമായി കുറഞ്ഞിട്ടുണ്ട്. വര്‍ഷാവസാനത്തോടെ ഇതില്‍ കൂടുതല്‍ കുറവ് വന്നിട്ടുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും സാമ്പത്തിക ആസൂത്രണ മന്ത്രി മുഹമ്മദ് അല്‍ തുവൈജിരി പറഞ്ഞു. തൊഴിലില്ലായ്മ കുറക്കുന്നതില്‍ സ്വകാര്യമേഖലക്ക് ചെറുതല്ലാത്ത പങ്കാണുള്ളത്. നിര്‍മാണ മേഖലയുള്‍പ്പെടെയുള്ള എണ്ണ ഇതര മേഖല മികച്ച വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. മൊത്തം ആഭ്യന്തരോല്‍പാദനത്തില്‍ സ്വകാര്യ മേഖലയുടെ പങ്ക് നിലവില്‍ 40 ശതമാനമാണ്. ഇത് 65 ശതമാനമായി ഉയര്‍ത്തുവാനുള്ള ശ്രമം നടന്ന് വരികയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 2030 ഓടെ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ഏഴ് ശതമാനമായി കുറക്കുകയാണ് ലക്ഷ്യം. സ്വകാര്യ പൊതുമേഖല പങ്കാളിത്തങ്ങളിലൂടെ 15 ലക്ഷം സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കാന്‍ തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം ലക്ഷ്യം വെക്കുന്നുണ്ട്.