LiveTV

Live

Gulf

കൊറോണ എണ്ണ വിപണിയെയും ബാധിച്ചേക്കും; വിപണിയിലെ മാറ്റങ്ങള്‍ സസൂക്ഷമം നിരീക്ഷിക്കുന്നതായി സൗദി ഊര്‍ജ മന്ത്രി

കൊറോണ വൈറസ് ബാധ ചൈനയെയും ആഗോള സമ്പദ് വ്യവസ്ഥയെയും പ്രതികൂലമായി ബാധിക്കുമെന്നും മന്ത്രി പറഞ്ഞു.

 കൊറോണ എണ്ണ വിപണിയെയും ബാധിച്ചേക്കും; വിപണിയിലെ മാറ്റങ്ങള്‍ സസൂക്ഷമം നിരീക്ഷിക്കുന്നതായി സൗദി ഊര്‍ജ മന്ത്രി

കൊറോണ വൈറസ് വ്യാപനം വഴി ആഗോള എണ്ണ വിപണിയില്‍ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങള്‍ സസൂഷ്മം നരീക്ഷിച്ചു വരികയാണെന്ന് സൗദി ഊര്‍ജ മന്ത്രി. കൊറോണ വൈറസ് ബാധ ചൈനയെയും ആഗോള സമ്പദ് വ്യവസ്ഥയെയും പ്രതികൂലമായി ബാധിക്കുമെന്നും മന്ത്രി പറഞ്ഞു.

എണ്ണ വിപണി ഉള്‍പ്പെടെ ആഗോള വിപണിയെ കൊറോണ വൈറസ് വ്യാപനം പ്രതികൂലമായി ബാധിക്കുമെന്ന് സൗദി ഊര്‍ജ മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു. എന്നാല്‍ ആഗോള എണ്ണയാവശ്യത്തില്‍ കോറോണ വ്യാപനത്തിന്റെ സ്വാധീനം പരിമിതമായിരിക്കുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. കോറോണ വ്യാപനം നിയന്ത്രണ വിധേയമാക്കുന്നതിനും വൈറസിനെ പാടെ ഇല്ലാതാക്കുന്നതിനും ചൈനീസ് സര്‍ക്കാരിനും ആഗോള സമൂഹത്തിനും സാധിക്കുമെന്നും മന്ത്രി ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. രണ്ടായിരത്തി മൂന്നിലെ സാര്‍സ് വൈറസ് വ്യാപന സമയത്തും ലോകം ഇത്തരം പ്രതിസന്ധി നേരിട്ടതാണെന്നും എന്നാല്‍ ഒറ്റകെട്ടായി നമുക്കതിനെ തടയാന്‍ കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു. എണ്ണ വിപണിയില്‍ ഉണ്ടാകുന്ന ഏത് മാറ്റത്തിനോടും പ്രതികരിക്കുന്നതിനുള്ള ശേഷി ഒപെക് രാജ്യങ്ങള്‍ക്കുണ്ടെന്നും ആവശ്യമെങ്കില്‍ വിപണിയുടെ സ്ഥിരതക്ക് അനിവാര്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.