LiveTV

Live

Gulf

തൂണേരി സ്വദേശി ദുബൈയിൽ അന്തരിച്ചു

സിറ്റി പേൾ ഗ്രൂപ്പിലെ ഗദഫ്​ മദീന മിനി മാർട്ടിന്റെ മാനേജിങ്​ പാർട്​ണറാണ്.

തൂണേരി സ്വദേശി ദുബൈയിൽ അന്തരിച്ചു

കണ്ണൂര്‍ തൂണേരി സ്വദേശി ദുബൈയില്‍ ഹൃദാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. തൂണേരി നാവത്ത്​ താഴേക്കുനിയിൽ മൂസാഹാജിയുടെ മകന്‍ റഷീദാണ് (41) മരിച്ചത്. ദുബൈ സിറ്റി പേൾ ഗ്രൂപ്പിലെ ഗദഫ്​ മദീന മിനി മാർട്ട്​ മാനേജിങ്​ പാർട്ണറാണ്. രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന്​ റാഷിദ്​ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. 14 വർഷമായി യു.എ.ഇയിലുള്ള റഷീദ്​ സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. മാതാവ്​: ജമീല. ഭാര്യ: സമീറ. മക്കൾ: റിഷ ഫാത്തിമ, റിദാ, മുഹമ്മദ്​, റമിൻ. സഹോദരങ്ങൾ: സലീം, സമീർ, ഷമീൽ. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച്​ മുടവന്തേരി എണവള്ളൂർ ജുമാ മസ്​ജിദ്​ ഖബർസ്​ഥാനിൽ ഖബറടക്കുമെന്ന്​ ബന്ധുക്കൾ അറിയിച്ചു