LiveTV

Live

Gulf

വാഹന പരിശോധനക്കും രജിസ്ട്രേഷനും ദുബൈയില്‍ പുതുസംവിധാനമൊരുക്കി ആർ.ടി.എ

ദിവസവും 600 വാഹനങ്ങൾ കൈകാര്യം ചെയ്യാൻ ഈ കേന്ദ്രത്തിൽ സൗകര്യം ഉണ്ടാകും

വാഹന പരിശോധനക്കും രജിസ്ട്രേഷനും ദുബൈയില്‍ പുതുസംവിധാനമൊരുക്കി ആർ.ടി.എ

വാഹന പരിശോധനക്കും രജിസ്ട്രേഷനും മംസാറിൽ പുതുസംവിധാനമൊരുക്കി ആർ.ടി.എ. ദിവസവും 600 വാഹനങ്ങൾ കൈകാര്യം ചെയ്യാൻ ഈ കേന്ദ്രത്തിൽ സൗകര്യം ഉണ്ടാകും. പുതിയ കേന്ദ്രത്തിന്‍റെ ഉദ്ഘാടനം ആർ.ടി.എ ഡയറക്ടർ ജനറലും എക്സിക്യൂട്ടീവ് ഡയറക്ടർ ബോർഡ് ചെയർമാനുമായ മുഹമ്മദ് അൽ തയാർ നിർവഹിച്ചു. 54,000 ചതുരശ്ര അടി വിസ്തീർണമുള്ള ഓഫീസിൽ വാഹന പരിശോധന, രജിസ്ട്രേഷൻ, ഇൻഷൂറൻസ്, നമ്പർ പ്ലേറ്റ്, അറ്റകുറ്റപ്പണി, പെയിൻറിങ്, പോളിഷിങ്, കഴുകൽ തുടങ്ങിയ സംവിധാനങ്ങളുണ്ടാവും. ഇരുചക്ര വാഹനങ്ങളുടെ പരിശോധനക്ക് പ്രത്യേക മേഖല ക്രമീകരിച്ചിട്ടുണ്ട്.

പരിശോധനയും മറ്റ് പ്രവർത്തനങ്ങളും വീക്ഷിക്കുന്നതിന് ഉപഭോക്താക്കൾക്ക് വീഡിയോ സ്ക്രീൻ ഒരുക്കിയിട്ടുണ്ട്. രാവിലെ ഏഴ് മുതൽ രാത്രി പത്ത് വരെയാണ് പ്രവർത്തന സമയം. ആധുനീക സംവിധാനങ്ങൾ ഒരുക്കിയിരിക്കുന്ന ഓഫിസ് പ്രകൃതിസൗഹൃദപരമായാണ് നിർമിച്ചിരിക്കുന്നത്. കേന്ദ്രത്തിന്‍റെ പ്രവർത്തനം അൽ തയാർ നോക്കിക്കണ്ടു.