LiveTV

Live

Gulf

വാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കൽ; ഓൺലൈൻ സൗകര്യം ഏർപ്പെടുത്തി ബഹ് റൈന്‍ 

ഗതാഗത രംഗത്തെ പൊതുസേവനങ്ങൾ എളുപ്പമാക്കുവാനുള്ള പരിഷ്കാരങ്ങളുടെ ഭാഗമായാണ് വാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കാൻ ഇ-ഗവണ്മെൻ്റ് പോർട്ടലിൽ സൗകര്യം ഏർപ്പെടുത്തിയത്.

വാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കൽ; ഓൺലൈൻ സൗകര്യം ഏർപ്പെടുത്തി ബഹ് റൈന്‍ 

ബഹ്റൈനിൽ പൊതുഗതാഗത വാഹനനങ്ങൾക്കും ടൂറിസ്റ്റ് വാഹനങ്ങൾക്കും രജിസ്ട്രേഷൻ പുതുക്കാൻ ഓൺലൈൻ സൗകര്യമേർപ്പെടുത്തി. ഫീസ് അടക്കാനുള്ള സൗകര്യവും ഇതിനായുള്ള പോർട്ടലിൽ ഏർപ്പെടുത്തിയിട്ടുണ്ട്.

ഗതാഗത രംഗത്തെ പൊതുസേവനങ്ങൾ എളുപ്പമാക്കുവാനുള്ള പരിഷ്കാരങ്ങളുടെ ഭാഗമായാണ് വാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കാൻ ഇ-ഗവണ്മെൻ്റ് പോർട്ടലിൽ സൗകര്യം ഏർപ്പെടുത്തിയത്. bahrin.bh എന്ന വെബ് പോർട്ടലിലാണ് ഇതിനായി ഇ -പെയ് മെൻ്റ് അടക്കമുള്ള സംവിധാനങ്ങൾ ഉൾപ്പെടുത്തിയത്. ടാക്സി കാറുകൾ, ടൂറിസ്റ്റ് ബസുകൾ എന്നിവയുടെ രജിസ്ട്രേഷൻ പുതുക്കലാണ് പോർട്ടൽ വഴി സാധിക്കുക. ടെലികോം, ഗതാഗത മന്ത്രാലയം, ട്രാഫിക് വിഭാഗം എന്നിവയുമായി സഹകരിച്ചാണ് ഓൺലൈൻ സൗകര്യം സംവിധാനിച്ചിരിക്കുനത്.

വ്യക്തികൾക്കും കൊമേഴ്സ്യൽ രജിസ്ട്രേഷനുള്ള സ്ഥാപനങ്ങൾക്കും അവരുടെ പബ്ളിക് ട്രാൻസ്പോർട്ട് വാഹനങ്ങൾക്കുമുള്ള രജിസ്ട്രേഷൻ ഈ സൗകര്യം ഉപയോഗിച്ച് ഓൺലൈനായി പുതുക്കാൻ കഴിയും. ട്രാഫിക് പോർട്ടൽ വഴിയും രജിസ്ട്രേഷൻ പുതുക്കാനുള്ള സംവിധാനമുണ്ട്. പൊതുകാര്യങ്ങൾക്കായി ഉപയോഗിക്കുന്ന വാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കാൻ നാഷണൽ പോർട്ടൽ വഴി സൗകര്യമൊരുക്കിയത് വഴി ഈ രംഗത്തെ നടപടിക്രമങ്ങൾ എളുപ്പമാകുമെന്നാണ് ഗതാഗത മന്ത്രാലയത്തിൻ്റെ വിലയിരുത്തൽ.