LiveTV

Live

Gulf

മദീനയില്‍ പ്രവാചകന്റെ പളളിയേയും ഉഹ്ദിനേയും ബന്ധപ്പെടുത്താന്‍ പുതിയ പാത വരുന്നു

അഞ്ച് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയില്‍ കാറുകള്‍ക്ക് സഞ്ചരിക്കുവാൻ ഇരു ദിശകളിലേക്കും മൂന്ന് വീതം ട്രാക്കുകളുണ്ടായിരിക്കും

മദീനയില്‍ പ്രവാചകന്റെ പളളിയേയും ഉഹ്ദിനേയും ബന്ധപ്പെടുത്താന്‍ പുതിയ പാത വരുന്നു

സൗദിയിലെ മദീനയില്‍ ചരിത്ര പ്രദേശമായ ഉഹ്ദിലേക്ക് പുതിയ പാത തയ്യാറാക്കുന്ന പദ്ധതിക്ക് തുടക്കമായി. പ്രവാചകന്റെ പളളിയേയും ഉഹ്ദിനേയും ബന്ധപ്പെടുത്തുന്നതാണ് പുതിയ പദ്ധതി.

മദീന മുന്‍സിപാലിറ്റിയാണ് പദ്ധതി തയ്യാറാക്കുന്നത്. മദീനയിലെ പ്രവാചകന്റെ പള്ളിയേയും ഉഹ്ദിലെ ചരിത്ര പ്രദേശങ്ങളേയും ബന്ധിപ്പിക്കുന്നതാണ് പുതിയ പാത. അഞ്ച് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയില്‍ കാറുകള്‍ക്ക് സഞ്ചരിക്കുവാൻ ഇരു ദിശകളിലേക്കും മൂന്ന് വീതം ട്രാക്കുകളുണ്ടായിരിക്കും. രണ്ട് എക്‌സ്പ്രസ് ട്രാക്കുകളാണ് ബസുകള്‍ക്കായി ഒരുക്കുന്നത്. 9 മീറ്റര്‍ വീതിയിലാണ് കാല്‍ നടക്കാര്‍ക്കായുള്ള പ്രത്യേക പാതയൊരുക്കുക. ഭിന്നശേഷിക്കാരെ പോലെയുള്ള പ്രത്യേക ആവശ്യക്കാര്‍ക്കായുള്ള പാതകകള്‍ വേറെയുമുണ്ട്.

പാതയെ മനോഹരമാക്കുന്നതിനായി 15,000 ത്തോളം മരങ്ങളും ചെടികളും വെച്ച് പിടിപ്പിക്കും. കൂടാതെ ദിശാ സൂചിക, ചരിത്ര സ്ഥലങ്ങളെ കുറിച്ച് വിശദീകരിക്കുന്ന ശബ്ദ സംവിധാനങ്ങള്‍, വിശ്രമ മുറികളും, അനുബന്ധ സൌകര്യങ്ങൾ തുടങ്ങി നിരവധി സൗകര്യങ്ങളും പദ്ധതിയുടെ ഭാഗമായി ഒരുക്കുന്നുണ്ട്. പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ മദീനയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കും ഏറെ പ്രയോജനപ്രദമാകും.