LiveTV

Live

Gulf

കുവൈത്തിലേക്ക് ജോലിക്കാരെ അയക്കുന്നതിലെ വിലക്ക്; ഫിലിപ്പൈനും കുവൈത്തും തമ്മില്‍ ചര്‍ച്ച നടത്തി 

ജീനെലിൻ പഡേണൽ വില്ലാവെൻഡെ എന്ന ഫിലിപ്പീനി ഗാർഹികത്തൊഴിലാളി സ്‌പോൺസറുടെ വീട്ടിൽ വെച്ച് കൊല്ലപ്പെട്ടതിനെ തുടർന്നാണ് കുവൈത്തിലേക്ക്‌ തൊഴിലാളികളെ അയക്കില്ലെന്ന കടുത്ത നിലപാടിലേക്ക് ഫിലിപ്പൈൻസ് എത്തിയത്

കുവൈത്തിലേക്ക് ജോലിക്കാരെ അയക്കുന്നതിലെ വിലക്ക്; ഫിലിപ്പൈനും കുവൈത്തും തമ്മില്‍ ചര്‍ച്ച നടത്തി 

കുവൈത്തിലേക്ക് ഗാർഹികജോലിക്കാരെ അയക്കുന്നതിനു ഫിലിപ്പൈൻസ് വിലക്ക് ഏർപ്പെടുത്തിയ പശ്ചാത്തലത്തിൽ ഇരുരാജ്യങ്ങളിലെയും പ്രതിനിധികൾ തമ്മിൽ പ്രാഥമിക ചർച്ച നടത്തി ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന ഉന്നത തല ചർച്ചക്കു മുന്നോടിയായാണ് കഴിഞ്ഞ ദിവസം ഇരു വിഭാഗവും കൂടിക്കാഴ്ച നടത്തിയത്

റിക്രൂട്മെന്റ് വിലക്കിന്റെ പശ്ചാത്തലത്തിൽ ഇരു രാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥർ അടുത്തമാസം യോഗം ചേരുന്നുണ്ട്. ഇതിനു മുന്നോടിയായാണ് കുവൈത്ത് വിദേശ കാര്യ സഹമന്ത്രി ഖാലിദ് അൽ ജാറല്ല ഫിലിപ്പൈൻസ് പ്രസിഡന്‍റിന്‍റെ ഉപദേഷ്ടാവ് അബ്ദുല്ല മമാവുമായി കൂടിക്കാഴ്ച നടത്തിയത്. ഗാർഹികത്തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തിൽ കുവൈത്ത് കൈക്കൊണ്ട നടപടികൾ അദ്ദേഹം ഫിലിപ്പൈൻസ് അധികൃതരെ ബോധ്യപ്പെടുത്തി.

ജീനെലിൻ പഡേണൽ വില്ലാവെൻഡെ എന്ന ഫിലിപ്പീനി ഗാർഹികത്തൊഴിലാളി സ്‌പോൺസറുടെ വീട്ടിൽ വെച്ച് കൊല്ലപ്പെട്ടതിനെ തുടർന്നാണ് കുവൈത്തിലേക്ക്‌ തൊഴിലാളികളെ അയക്കില്ലെന്ന കടുത്ത നിലപാടിലേക്ക് ഫിലിപ്പൈൻസ് എത്തിയത്. ജനുവരി 15 നു ഫിലിപ്പൈൻസ് ഓവർസീസ് എംപ്ലോയ്‌മെന്റ് അഡ്മിനിസ്ട്രേഷനാണു കുവൈത്തിലേക്കുള്ള എല്ലാ റിക്രൂട്മെന്റുകളും വിലക്കിക്കൊണ്ട് ഉത്തരവിറക്കിയത്. അവധിക്കു എത്തിയ ഗാർഹിക ജോലിക്കാരെ പോലും തിരിച്ചയക്കേണ്ടെന്ന ഫിലിപ്പൈന്‍സിന്‍റെ തീരുമാനം കുവൈത്തിലെ ഗാർഹിക തൊഴിൽ മേഖലയിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്