LiveTV

Live

Gulf

സോഷ്യല്‍ മീഡിയയിലൂടെ മത നിന്ദ; ദുബൈയില്‍ മൂന്ന് പേര്‍ക്ക് 5 ലക്ഷം ദിര്‍ഹം പിഴ

ശ്രീലങ്കന്‍ സ്വദേശികളായ പ്രതികളെ നാടുകടത്താനും തീരുമാനം

സോഷ്യല്‍ മീഡിയയിലൂടെ മത നിന്ദ; ദുബൈയില്‍ മൂന്ന് പേര്‍ക്ക് 5 ലക്ഷം ദിര്‍ഹം പിഴ

സോഷ്യല്‍ മീഡിയയില്‍ ഇസ്‍ലാം മതത്തെ അവഹേളിച്ച് പോസ്റ്റിട്ട മൂന്ന് പേര്‍ക്ക് ദുബൈ കോടതി അഞ്ച് ലക്ഷം ദിര്‍ഹം പിഴ വിധിച്ചു. ശ്രീലങ്കന്‍ സ്വദേശികളായ ഇവരെ നാടുകടത്താനും കോടതി വിധിച്ചു.

കഴിഞ്ഞ മെയ് 19 നാണ് ഇസ‍്‍ലാമിക വിശ്വാസങ്ങളെയും മുസ്‍ലിംകളെയും അധിക്ഷേപിച്ച് ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവയില്‍ ചിത്രങ്ങളും പരാമര്‍ശങ്ങളും പോസ്റ്റ് ചെയ്ത മൂന്ന് ശ്രീലങ്കന്‍ സ്വദേശികള്‍ അറസ്റ്റിലായത്. ഒരു റിസോര്‍ട്ടിലെ സെക്യൂരിറ്റി ജീവനക്കാരായുന്നു ഇവര്‍. പൊലീസ് എത്തുമ്പോഴേക്കും സഹപ്രവര്‍ത്തകര്‍ ഇവരെ തടഞ്ഞുവെച്ചിരുന്നു. വിവേചനവും വെറുപ്പ് പ്രചാരണവും തടയുന്ന നിയമപ്രകാരമാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരുടെ മൊബൈലും ലാപ്ടോപ്പും പൊലീസ് പിടിച്ചെടുത്തു. പബ്ലിക് പ്രോസിക്യൂഷന്റെ അന്വേഷണത്തിനിടെ പ്രതികള്‍ കുറ്റം സമ്മതിച്ചിരുന്നു. കുറ്റക്കാരെന്ന് കണ്ടെത്തിയ ദുബൈ പ്രാഥമിക കോടതിയാണ് ശിക്ഷ വിധിച്ചത്.