LiveTV

Live

Gulf

കുവൈറ്റില്‍ നിന്ന് അവധിക്ക് നാട്ടിലെത്തിയ തൊഴിലാളികളെ തിരിച്ചയക്കാതെ ഫിലിപ്പീന്‍സ് 

ഗാർഹികത്തൊഴിലാളിയുടെ മരണവുമായി ബന്ധപ്പെട്ട് ജനുവരി 15 മുതൽ കുവൈത്തിലേക്ക് പുതിയ റിക്രൂട്മെന്റ് ഉണ്ടാകില്ലെന്ന് ഫിലിപ്പൈൻസ് വ്യക്തമമാക്കിയിരുന്നു.

കുവൈറ്റില്‍ നിന്ന് അവധിക്ക് നാട്ടിലെത്തിയ തൊഴിലാളികളെ തിരിച്ചയക്കാതെ ഫിലിപ്പീന്‍സ് 

കുവൈത്തിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ അവിദഗ്ധ തൊഴിലാളികളെ ഫിലിപ്പീൻസ് തിരിച്ചയക്കുന്നില്ലെന്ന് റിപ്പോർട്ട്. ക്രിസ്മസ് അവധിക്കു നാട്ടിലെത്തിയവരാണ് ഇതുമൂലം പ്രയാസത്തിലായത് . ഗാർഹികത്തൊഴിലാളിയുടെ മരണവുമായി ബന്ധപ്പെട്ട് ജനുവരി 15 മുതൽ കുവൈത്തിലേക്ക് പുതിയ റിക്രൂട്മെന്റ് ഉണ്ടാകില്ലെന്ന് ഫിലിപ്പൈൻസ് വ്യക്തമമാക്കിയിരുന്നു.

തൊഴിലാളിയുടെ മരണവുമായി ബന്ധപെട്ടു കുവൈത്തിന്റെ മറുപടി തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തൊഴിലാളികളെ അയക്കുന്നത് വിലക്കി കൊണ്ട് ഫിലിപ്പൈൻസ് ലേബർ സെക്രട്ടറി ഉത്തരവിറക്കിയത് . പുതുതായി ഗാർഹികത്തൊഴിലാളികൾ, കരാർ തൊഴിലാളികൾ, വിദഗ്ധ തൊഴിലാളികൾ, പ്രഫഷനലുകൾ എന്നിവരെ കുവൈത്തിലേക്ക് അയക്കില്ലെന്നായിരുന്നു പ്രഖ്യാപനം. നിലവിൽ കുവൈത്തിൽ ജോലി ചെയ്യുന്ന ഫിലിപ്പീൻസ് തൊഴിലാളികളെ തിരിച്ചുവിളിക്കാൻ തീരുമാനിച്ചിട്ടില്ലും അധികൃതർ വ്യക്തമാക്കിയതാണ്.

അവധിക്ക് നാട്ടിലുള്ള തൊഴിലാളികൾക്ക് അതേ തൊഴിലുടമയുടെ കീഴിലേക്ക് വരുന്നതിന് തടസ്സമില്ലെന്നും ഉത്തരവിൽ പറഞ്ഞിരുന്നു. എന്നാൽ, അവധിക്ക് വന്ന അവിദഗ്ധ തൊഴിലാളികളെ തിരികെ വരാൻ അനുവദിക്കുന്നില്ലെന്നാണ് പുതിയ വിവരങ്ങൾ. പ്രയാസങ്ങളില്ലാതെ കുവൈത്തിൽ ജോലി ചെയ്തിരുന്ന നിരവധി ഫിലിപ്പീനി തൊഴിലാളികൾ അവധിക്കു നാട്ടിൽ പോയി തിരികെ വരാനാകാതെ പ്രയാസപ്പെടുന്നതായാണ് വിവരം ഒട്ടേറെ പേർ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതിഷേധം അറിയിച്ചു. ഒറ്റപ്പെട്ട സംഭവത്തിന്‍റെ പേരിൽ തങ്ങളുടെ ജീവിതമാർഗം അടക്കരുതെന്നും തങ്ങൾക്ക് കുവൈത്തിൽ ഒരു പ്രയാസവുമില്ലെന്നുമാണ് പലരുടെയും പ്രതികരണം.