LiveTV

Live

Gulf

യമനില്‍ മിസൈലാക്രമണം; 83 സൈനികര്‍ കൊല്ലപ്പെട്ടു

ആക്രമിച്ചത് ഹൂതികളെന്ന് യമന്‍ സൈന്യം.143 സൈനികര്‍ക്ക് പരിക്ക്

യമനില്‍ മിസൈലാക്രമണം; 83 സൈനികര്‍ കൊല്ലപ്പെട്ടു

യമനില്‍ മിസൈലാക്രമണത്തില്‍ 83 യമന്‍ സൈനികര്‍ കൊല്ലപ്പെട്ടു. യമനിലെ മാരിബ് പ്രവിശ്യയിലെ പള്ളിയിലായിരുന്നു മിസൈലാക്രമണം. 148 സൈനികര്‍ക്ക് പരിക്കുമുണ്ട്. ആക്രമണത്തിന് പിന്നില്‍ സായുധ വിമത വിഭാഗമായ ഹൂതികളാണെന്ന് സൈന്യം ആരോപിച്ചു.

ഇന്നലെ വൈകുന്നേരമാണ് ആക്രമണം നടന്നത്. അപകടം നടന്നത് സൈനിക ക്യാമ്പിലായതിനാല്‍ വിവരങ്ങള്‍ പുറത്തെത്താന്‍ വൈകി. വൈകിട്ട് പ്രാര്‍ഥനക്കായി പള്ളിയിലെത്തിയതായിരുന്നു യമന്‍ സൈനികര്‍. തലസ്ഥാനമായ സന്‍ആയില്‍ നിന്നും 170 കി. മീ അകലെ മാരിബ് പ്രവിശ്യയിലെ സൈനിക ക്യാമ്പിലെ ഈ പള്ളി കേന്ദ്രീകരിച്ചായിരുന്നു ആക്രമണം. മിസൈല്‍ പതിച്ചതോടെ സൈനികര്‍ ചിഹ്നഭിന്നമായി. 83 പേരുടെ മരണം സ്ഥിരീകരിച്ചു. 143 പേര്‍ക്ക് പരിക്കുണ്ട്. മരണ സംഖ്യ ഉയരുമെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. പിന്നില്‍ ഹൂതികളാണെന്ന് സൈന്യം ആരോപിച്ചു.

യമനിലെ പ്രശ്നങ്ങള്‍ പരിഹാരിക്കാനുള്ള സമാധാന ശ്രമങ്ങള്‍ക്കിടെയാണ് ആക്രമണം. 2014 മുതല്‍ സര്‍ക്കാറിനെതിരെ സായുധ നീക്കത്തിലാണ് യമനിലെ വിമത വിഭാഗമായ ഹൂതികള്‍.