LiveTV

Live

Gulf

ഷാർജ ഫ്രിഞ്ച് ഫെസ്റ്റിവലിനു തുടക്കമായി

ഷാര്‍ജയിലെ വിവിധ വേദികളിലായി 17 ദിവസം മേള നീണ്ടുനില്‍ക്കും, നാടകം, സര്‍ക്കസ്, പാവക്കൂത്ത് തുടങ്ങി 600 ലധികം പ്രദര്‍ശനങ്ങളാണ് മേളയുടെ പ്രത്യേകത

ഷാർജ ഫ്രിഞ്ച് ഫെസ്റ്റിവലിനു തുടക്കമായി

ഷാർജ ഫ്രിഞ്ച് ഫെസ്റ്റിവലിനു തുടക്കമായി. ഷാര്‍ജയിലെ വിവിധ വേദികളിലായി 17 ദിവസം മേള നീണ്ടുനില്‍ക്കും. നാടകം, സര്‍ക്കസ്, പാവക്കൂത്ത് തുടങ്ങി 600 ലധികം പ്രദര്‍ശനങ്ങളാണ് മേളയുടെ പ്രത്യേകത. ഷാർജ അൽ നൂർ ഐലൻഡിലെ പ്രേത്യേക വേദിയിൽ സംഗീതവും നൃത്തവും അഭിനയവും സമ്മേളിച്ച 'ഹാച്' പ്രദർശനത്തോടെയാണ് 17 ദിവസം നീണ്ടുനിൽക്കുന്ന മേളയുടെ തുടക്കം കുറിച്ചത്. ഷാർജ അൽ ഖസ്ബ, അൽ മജാസ് വാട്ടർ ഫ്രണ്ട്, ഫ്ലാഗ് ഐലൻഡ്, അൽനൂർ ഐലൻഡ് എന്നിവിടങ്ങളിലായാണ് പ്രദർശനങ്ങൾ.

വിവിധയിടങ്ങളിലായി, ഉച്ചക്ക് രണ്ടരയോടെ ആരംഭിച്ച് രാത്രി പതിനൊന്നു വരെ നീളുന്ന വിധത്തിലാണ് ഈ പ്രദർശനങ്ങളുടെ ക്രമീകരണം. തെരുവിലെ പ്രദര്‍ശനങ്ങള്‍ സൗജന്യമാണ്. അതേസമയം, ടിക്കറ്റ് എടുത്ത് കാണ്ടേണ്ട് 35 പ്രദര്‍ശനങ്ങളും ഇതോടൊപ്പമുണ്ട്. ലോകപ്രശസ്തമായ ഫ്രിഞ്ച് ഉത്സവത്തിന്റെ മിഡിൽ ഈസ്റ്റിലെ ആദ്യപതിപ്പാണിത്. വിനോദ സഞ്ചാര വകുപ്പിന്റെ പങ്കാളിത്തത്തോടെ ഷാർജ നിക്ഷേപ വികസന അതോറിറ്റിയാണ് സംഘാടകർ.