LiveTV

Live

Gulf

ഇറാന്‍ ജനതയെ പിന്തുണക്കുന്നതായി അഭിനയിക്കുന്ന ട്രംപ് കോമാളിയെന്ന് ഇറാന്‍ പരമോന്നത നേതാവ്

ഏറ്റവും മികച്ച കമാൻഡറെയാണ് ഭീരുക്കളായ അമേരിക്കക്കാര്‍ കൊന്നതെന്ന് ഖാംനഇ പറഞ്ഞു

ഇറാന്‍ ജനതയെ പിന്തുണക്കുന്നതായി അഭിനയിക്കുന്ന ട്രംപ് കോമാളിയെന്ന് ഇറാന്‍ പരമോന്നത നേതാവ്

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനിയൻ ജനതയെ പിന്തുണക്കുന്നതായി നടിക്കുന്ന ഒരു ‘കോമാളി’ ആണെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇ. 2012ന് ശേഷം ആദ്യമായി തെഹ്‌റാനിൽ ജുമുഅ നമസ്കാരത്തിനായി ജനങ്ങളെ അഭിസംബോധനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ മാസം ആദ്യം യു.എസ് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ ഉന്നത ജനറലിന്റെ സംസ്കാര ചടങ്ങിൽ ദുഖം പ്രകടിപ്പിക്കാനെത്തിയ അനേകം ഇറാനികള്‍ ഇസ്‍ലാമിക് റിപ്പബ്ലിക്കിനെ പിന്തുണക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.

ബാഗ്ദാദിൽ ഇസ്‍ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിനെതിരായ പോരാട്ടം എന്ന പേരില്‍ യു.എസ് വ്യോമാക്രമണത്തിൽ കൊലപ്പെടുത്തിയത് ജനറല്‍ ഖാസിം സുലൈമാനിയെ ആയിരുന്നു. ഏറ്റവും മികച്ച കമാൻഡറെയാണ് ഭീരുക്കളായ അമേരിക്കക്കാര്‍ കൊന്നതെന്ന് ഖാംനഇ പറഞ്ഞു.

ഇതിന് മറുപടിയായി ഇറാഖിലെ യു.എസ് സൈനിക ക്യാമ്പിനെ ലക്ഷ്യമാക്കി ബാലിസ്റ്റിക് മിസൈലുകളുപയോഗിച്ച് ഇറാന്‍ ആക്രമിച്ചിരുന്നു. എന്നാല്‍ അമേരിക്കന്‍ പട്ടാളത്തിന് കാര്യമായ പരിക്കുകളൊന്നും സംഭവിച്ചിരുന്നില്ല. പ്രത്യാക്രമണം ഇറാന്‍ പ്രതീക്ഷിച്ചെങ്കിലും അമേരിക്കയുടെ ഭാഗത്ത് നിന്ന് തിരിച്ച് ആക്രമണം ഉണ്ടായില്ല.