LiveTV

Live

Gulf

ഗാർഹിക ജോലിക്കാരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാൻ നടപടി ശക്തമാക്കി യു.എ.ഇ

വീട്ടുജോലിക്ക് ആളുകളെ കൊണ്ടു വരുന്നതിന്‍റെ ഉപാധികൾ കർശനമാക്കാനാണ് തീരുമാനം. വേതനം ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇവർക്ക് കൃത്യമായി ലഭിക്കുന്നു എന്ന കാര്യവും അധികൃതർ വിലയിരുത്തും.

ഗാർഹിക ജോലിക്കാരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാൻ നടപടി ശക്തമാക്കി യു.എ.ഇ

ഗാർഹിക ജോലിക്കാരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാൻ യു.എ.ഇ നടപടി ശക്തമാക്കി. വീട്ടുജോലിക്ക് ആളുകളെ കൊണ്ടു വരുന്നതിന്‍റെ ഉപാധികൾ കർശനമാക്കാനാണ് തീരുമാനം. വേതനം ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇവർക്ക് കൃത്യമായി ലഭിക്കുന്നു എന്ന കാര്യവും അധികൃതർ വിലയിരുത്തും.

യു.എ.ഇയിലെ സ്വദേശികൾക്ക് വീട്ടുജോലിക്കാരെ സ്പോൺസർ ചെയ്യാൻ ചുരുങ്ങിയത് 25,000 ദിർഹം പ്രതിമാസ ശമ്പളം വേണമെന്നാണ് മാനവവിഭവശേഷി-സ്വദേശിവൽകരണ മന്ത്രാലയം കൈക്കൊണ്ട പ്രധാന തീരുമാനം. ഒരു വീട്ടിലെ മൊത്തം വരുമാനം കാൽലക്ഷം ദിർഹം ആയാലും മതി. ഇതിലും കുറവ് വരുമാനമുള്ളവർക്ക് തദ്ബീർ കേന്ദ്രങ്ങൾ മുഖേന തൊഴിലാളികളെ ലഭിക്കും. നേരത്തെ 20,000 ദിർഹം ശമ്പളമുള്ളവർക്ക് വീട്ടുജോലിക്കാരെ സ്പോൺസർ ചെയ്യാമായിരുന്നു. ഗാർഹിക തൊഴിലാളികളുടെ തൊഴിൽ സുരക്ഷ ലക്ഷ്യമിട്ടാണ് പുതിയ തീരുമാനം.

വീട്ടുടമയുടെ സാലറി സർട്ടിഫിക്കറ്റ്, ജോലിയുടെ വിശാദംശങ്ങൾ, വീട്ടുവാടക രേഖകൾ, വൈദ്യുതി ബിൽ, വിവാഹ സർട്ടിഫിക്കറ്റ്, പങ്കാളിയുടെ വിസ എന്നിവയും ഹാജരാക്കണം. അവിവാഹിതർക്ക് വീട്ടുജോലിക്ക് ആളെ ലഭിക്കില്ല. ജോലിക്കാർക്ക് വേതനത്തിനു പുറമെ മറ്റ് ആനുകൂല്യങ്ങളും നൽകണം. പ്രതിവാര അവധി, നിത്യം 12 മണിക്കൂർ ഇടവേള എന്നിവയും ഉറപ്പാക്കണം. പ്രതിവർഷം 30 ദിവസം അവധി, മെഡിക്കൽ ഇൻഷുറൻസ്, 30 ദിവസം മെഡിക്കൽ ലീവ്, 2 വർഷത്തിലൊരിക്കൽ നാട്ടിൽ പോയി വരാനുള്ള വിമാന ടിക്കറ്റ്, മാന്യമായ താമസസൌകര്യവും, വസ്ത്രവും, ഭക്ഷണവും, പാസ്പോർട്-തിരിച്ചറിയൽ രേഖകൾ കൈയിൽ വയ്ക്കാനുള്ള അനുമതി എന്നിവയും ഗാർഹിക ജോലിക്കാരുടെ അവകാശങ്ങളാണ്.