LiveTV

Live

Gulf

പക്ഷികളുടെ ഇറക്കുമതിക്ക് വിലക്കുമായി യു.എ.ഇ

ഹംഗറി, സ്ലൊവാക്യ എന്നീ രാജ്യങ്ങൾക്കാണ് വിലക്ക്. നടപടി ലോകാരോഗ്യ സംഘടനാ നിർദേശത്തെ തുടർന്ന്

പക്ഷികളുടെ ഇറക്കുമതിക്ക് വിലക്കുമായി യു.എ.ഇ

ഹംഗറിയിൽ നിന്നും സ്ലൊവാക്യയിൽ നിന്നും ജീവനുള്ള പക്ഷികളുടെ ഇറക്കുമതി നിരോധിക്കാൻ യു.എ.ഇ തീരുമാനിച്ചു. പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി. പക്ഷിപ്പനി മുക്തമാണെന്ന് അധികൃതർ സാക്ഷ്യപ്പെടുത്തുന്നതു വരെ വിലക്ക് തുടരും.

വേൾഡ് ഓർഗനൈസേഷൻ ഫോർ അനിമൽ ഹെൽത്തിൽ നിന്ന് ഇതു സംബന്ധിച്ച് യു.എ.ഇക്ക് റിപ്പോർട്ട് ലഭിച്ചിരുന്നു. അതിന്‍റെ കൂടി അടിസ്ഥാനത്തിലാണ് നിരോധം ഏർെപ്പടുത്താനുള്ള തീരുമാനം. വിദേശ രാജ്യത്തു നിന്ന് പ്രവേശിക്കുന്ന പക്ഷികളിലൂടെ രോഗ സാധ്യത തടയുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളുന്നതിന്റെ ഭാഗമായാണ് നടപടി.

ആരോഗ്യനില ഉറപ്പാക്കുംവരെ എല്ലാത്തരം ജീവനുള്ള കാട്ടുപക്ഷികൾ, അലങ്കാര പക്ഷികൾ, കുഞ്ഞുങ്ങൾ, വിരിയിക്കുന്ന മുട്ടകൾ എന്നിവ ഹംഗറിയിൽ നിന്നും സ്ലൊവാക്യയിൽ നിന്നും ഇറക്കുമതി ചെയ്യുന്നതിനാണ് നിരോധനം. ഈ രാജ്യങ്ങളിൽ നിന്ന് ഇറച്ചി, ഇറച്ചി ഉൽപന്നങ്ങൾ എന്നിവയും ഇറക്കുമതി ചെയ്യുന്നത് നിയന്ത്രിച്ചു.