LiveTV

Live

Gulf

അബുദബിയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് ആറ് മരണം

ട്രാഫിക് പട്രോൾ ഉദ്യോഗസ്ഥരും ആംബുലൻസും ഉടനെ തന്നെ സ്ഥലത്തെത്തി ബസ്സിലുണ്ടായിരുന്നവരെ ആശുപത്രിയിലേക്ക് മാറ്റി

അബുദബിയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് ആറ് മരണം

അബുദബിയിൽ ബസ്സും ട്രക്കും കൂട്ടിയിടിച്ച് ആറ് മരണം; 19 പേർക്ക് പരിക്ക് അബുദബിയിൽ ബസ്സും ട്രക്കും കൂട്ടിയിടിച്ച് ആറ് മരണം. അൽ റഹ ബീച്ച് സ്ട്രീറ്റിലാണ് അപകടം. മരിച്ചവരിൽ ഏഷ്യക്കാരും ആഫ്രിക്കൻ സ്വദേശികളും ഉൾപ്പെടുന്നതായി അധികൃതർ അറിയിച്ചു. 19 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരുടെ വിശദവിവരങ്ങൾ തിരിച്ചറിയുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്.

ശനിയാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. അതിവേഗ പാതയിൽ അശ്രദ്ധമായി ഓടിച്ച് പെട്ടെന്ന് വേഗം കുറച്ച ഒരു കാറിനു പിന്നിൽ വന്ന രണ്ട് ട്രക്കുകൾ പെട്ടെന്ന് ബ്രേക്കിടേണ്ടി വരികയായിരുന്നു. തൊട്ടുപിന്നാലെ രണ്ടാമത്തെ ട്രക്കിനു പിന്നിൽ, അമിത വേഗതയിൽ വന്ന ബസ്സ് ഇടിക്കുകായിരുന്നു. അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ അബുദാബി പൊലീസ് പുറത്തുവിട്ടു. മരിച്ചവരും പരിക്കേറ്റവരും ബസ് യാത്രക്കാരാണ് എന്നാണ് സൂചന. ട്രാഫിക് പട്രോൾ ഉദ്യോഗസ്ഥരും ആംബുലൻസും ഉടനെ തന്നെ സ്ഥലത്തെത്തി ബസ്സിലുണ്ടായിരുന്നവരെ ആശുപത്രിയിലേക്ക് മാറ്റി. അപകടം വരുത്തിയ വാഹനങ്ങൾ മാറ്റുന്നതടക്കമുള്ള കാര്യങ്ങൾ ചെയ്ത് ഗതാഗതം പുനഃസ്ഥാപിച്ചതായി അധികൃതർ അറിയിച്ചു.