LiveTV

Live

Gulf

ഇറാഖില്‍ യു.എസ് സൈനിക കേന്ദ്രത്തിനു സുരക്ഷ കൂട്ടാന്‍ ട്രംപ് ഭരണകൂടം

യു.എസ് സൈനിക കേന്ദ്രത്തിനു നേർക്ക് വീണ്ടും റോക്കറ്റാക്രമണം ഉണ്ടായ സാഹചര്യത്തിലാണ് സുരക്ഷ കൂട്ടാന്‍ ട്രംപ് ഭരണകൂടം തീരുമാനിച്ചത്

ഇറാഖില്‍ യു.എസ് സൈനിക കേന്ദ്രത്തിനു സുരക്ഷ കൂട്ടാന്‍ ട്രംപ് ഭരണകൂടം

ഇറാഖില്‍ യു.എസ് സൈനിക കേന്ദ്രത്തിനു നേർക്ക് വീണ്ടും റോക്കറ്റാക്രമണം ഉണ്ടായ സാഹചര്യത്തിൽ സുരക്ഷ കൂട്ടാന്‍ ട്രംപ് ഭരണകൂടം തീരുമാനിച്ചു. യു.എസ് സൈന്യം ഇറാഖ് വിടണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമാക്കാൻ വിവിധ കൂട്ടായ്മകൾ തീരുമാനിച്ചെങ്കിലും നിലപാടിൽ മാറ്റമില്ലെന്ന് പെന്റഗൺ ആവർത്തിച്ചു.

വടക്കൻ ബഗ്ദാദിലെ താജി യു.എസ് സൈനിക ക്യാമ്പിൽ ഇന്നലെ വീണ്ടും റോക്കറ്റ് പതിച്ച സാഹചര്യത്തിലാണ് സുരക്ഷാ നടപടികൾ ശക്തമാക്കാനുള്ള തീരുമാനം. ആക്രമണത്തിൽ രണ്ട് ഇറാഖി സൈനികർക്ക് പരിക്കേറ്റിരുന്നു. ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

യു.എസ് സൈന്യം മേഖല വിടും വരെ ആക്രമണം തുടരുമെന്ന് ലബനാനിലെ ഹിസ്ബുല്ല നേതാവ് ഹസൻ നസ്റുല്ല കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. ഇറാൻ അനുകൂല മിലീഷ്യകൾക്ക് അമേരിക്ക വീണ്ടും മുന്നറിയിപ്പ് നല്‍കി. യു.എസ് സൈനികർക്ക് വല്ലതും സംഭവിച്ചാൽ തങ്ങളുടെതായ നിലക്ക് അത് അവസാനിപ്പിക്കാൻ അറിയുമെന്നായിരുന്നു യു.എസ് സ്റ്റേറ്റ് സക്രട്ടറി മൈക് പോംപിയോ ഇന്നലെ ഇറാന് നൽകിയ താക്കീത്.

അമേരിക്ക ഇറാഖ് വിടണമെന്നാവശ്യപ്പെട്ട് മുക്തദ അൽ സദ്ർ ആഹ്വാനം ചെയ്ത പ്രഷോഭം ആരംഭിച്ചു. വിവിധ ശിയാ അനുകൂല രാഷ്ട്രീയ പാർട്ടികളും ഇതിനു പിന്തുണ അറിയിച്ചതോടെ ഇറാഖിൽ അമേരിക്ക കൂടുതൽ വെട്ടിലായി. അതിനിടെ, സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിൽ പെങ്കടുത്ത ഇറാനിലെ ബ്രിട്ടീഷ് അംബാസിഡർ റോബ് മെകയറെ പുറന്തള്ളണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭകർ ഇന്നും രംഗത്തു വന്നു. വിമാനാപകടത്തിന് കാരണക്കാരായ സൈനികരെ അറസ്റ്റ് ചെയ്ത ഇറാൻ, പ്രത്യേക കോടതിയിൽ ഇവരുടെ വിചാരണക്ക് തുടക്കം കുറിച്ചു. വിമാനത്തിന് നേർക്ക് മിസൈൽ അയക്കുന്നതിന്റെ ദൃശ്യം പകർത്തിയ ഒരു സൈനികനെയും അറസ്റ്റ് ചെയ്‌തു. ദേശ സുരക്ഷാ കുറ്റം ചുമത്തിയാണ് അറസ്റ്റ്.

എന്നാൽ തനിക്ക് വീഡിയോ കൈമാറിയ ആളല്ല അറസ്റ്റിലായതെന്ന് ലണ്ടൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഇറാനിയൻ മാധ്യമ പ്രവർത്തകൻ നരിമാൻ ഗാരിബ് അറിയിച്ചു. വിമാനം തകർക്കാൻ കാരണമായത് റഷ്യൻ നിർമിത മിസൈൽ ആണെന്നിരിക്കെ, ആ രാജ്യത്തിനും കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന് അമേരിക്കയിെല യുക്രയിൻ അംബാസഡർ വ്ലാദിമിർ യെൽസെേങ്കാ കുറ്റപ്പെടുത്തി.