LiveTV

Live

Gulf

ഇന്‍ഷൂറന്‍സ് കമ്പനികളുടെ അപ്രൂവല്‍ ലഭിക്കുന്നത് വരെ പണമടക്കാന്‍ രോഗികളെ നിര്‍ബന്ധിക്കരുത്; ഉത്തരവുമായി സൗദി

ഇന്‍ഷൂറന്‍സ് കമ്പനികളുടെ അപ്രൂവല്‍ ലഭിക്കുന്നത് വരെ പണമടക്കാന്‍ രോഗികളെ നിര്‍ബന്ധിക്കുന്നത് നിയമവിരുദ്ധമാക്കി സൗദി

ഇന്‍ഷൂറന്‍സ് കമ്പനികളുടെ അപ്രൂവല്‍ ലഭിക്കുന്നത് വരെ പണമടക്കാന്‍ രോഗികളെ നിര്‍ബന്ധിക്കരുത്; ഉത്തരവുമായി സൗദി

സൗദിയില്‍ ഇന്‍ഷൂറന്‍സ് കമ്പനികളുടെ അപ്രൂവല്‍ ലഭിക്കുന്നത് വരെ പണമടക്കാന്‍ രോഗികളെ നിര്‍ബന്ധിക്കുന്നത് നിയമവിരുദ്ധം. അടിയന്തിര ഘട്ടങ്ങളില്‍ അപ്രൂവലിനായി കാത്തിരുന്ന് ചികിത്സ വൈകിപ്പിക്കുന്നതും ചട്ട വിരുദ്ധമാണ്. കൗണ്‍സില്‍ ഓഫ് കോ-ഓപ്പറേറ്റീവ് ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് അറിയിച്ചതാണിക്കാര്യം.

ഇന്‍ഷൂറന്‍സ് കമ്പനികളില്‍ നിന്ന് അപ്രൂവല്‍ ലഭിക്കുന്നത് വരെ ചികിത്സാ ചെലവുകള്‍ വഹിക്കുവാന്‍ ചില ചികിത്സാ കേന്ദ്രങ്ങള്‍ രോഗികളെ നിര്‍ബന്ധിക്കാറുണ്ട്. ഇത് നിയമവിരുദ്ധമാണ്. പോളിസി പ്രകാരമുള്ള ആനുപാതിക വിഹിതമല്ലാത്തതൊന്നും ഇന്‍ഷൂറന്‍സ് പരിരക്ഷയുള്ളവര്‍ അടക്കേണ്ടതില്ല. ഒ.പി വിഭാഗത്തില്‍ ഒറ്റതവണ ചിക്തിസിക്കുന്നതിനോ, കിടത്തി ചികിത്സിക്കുന്നതിനോ, ശസ്ത്രക്രിയക്കോ 500 റിയാലില്‍ കൂടുതല്‍ ചെലവ് വരുന്ന സാഹചര്യത്തില്‍ മാത്രമേ ഇന്‍ഷൂറന്‍സ് കമ്പനിയില്‍ നിന്നുള്ള അപ്രൂവലിനായി കാത്തിരിക്കേണ്ടതുള്ളൂ. അതാവട്ടെ അടിയന്തിര ഘട്ടങ്ങളിലാണെങ്കില്‍ അപ്രൂവലിന് കാത്തിരിക്കാതെ തന്നെ ചികിത്സ നല്‍കാന്‍ ചികിത്സാ കേന്ദ്രങ്ങള്‍ക്ക് ബാധ്യതയുണ്ട്.

അപ്രൂവലിന് അയച്ച് മറുപടി ലഭിക്കുവാന്‍ ഒരു മണിക്കൂറിലധികം വൈകിയാല്‍, അത് അപ്രൂവ് ചെയ്തതായി പരിഗണിക്കപ്പെടും. കഴിഞ്ഞ വര്‍ഷാവസാനത്തെ കണക്കുകള്‍ പ്രകാരം 81 ലക്ഷത്തോളം (80,80,000) വിദേശികള്‍ക്കാണ് സൗദിയില്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് പരിരക്ഷയുള്ളത്. ഇന്‍ഷൂറന്‍സ് പരിരക്ഷയുള്ളവര്‍ക്ക് രാജ്യത്താകെയുള്ള 5202 സ്ഥാപനങ്ങള്‍ വഴി സേവനങ്ങള്‍ ലഭിക്കും. 26 ഇന്‍ഷൂറന്‍സ് കമ്പനികളും ഏഴ് ക്ലെയിം മാനേജ്‌മെന്റ് കമ്പനികളും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ സന്ദര്‍ശനവിസയിലുള്ളവര്‍ക്ക് ഏഴ് ഇന്‍ഷൂറന്‍സ് കമ്പനികൾവഴിയാണ് സേവനങ്ങള്‍ ലഭ്യമാകുക.