LiveTV

Live

Gulf

മക്ക ഹറമിൽ തണൽ കുടകൾ സ്ഥാപിക്കുന്ന പദ്ധതി തൽക്കാലത്തേക്ക് നീട്ടിവെച്ചതായി അധികൃതർ

കുടകൾ സ്ഥാപിക്കുന്നതിന് മുമ്പായി നടത്തിയ പരിശോധനയിൽ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് പദ്ധതി നീട്ടിവെച്ചത്

 മക്ക ഹറമിൽ തണൽ കുടകൾ സ്ഥാപിക്കുന്ന പദ്ധതി തൽക്കാലത്തേക്ക് നീട്ടിവെച്ചതായി അധികൃതർ

മക്ക ഹറമിൽ തണൽ കുടകൾ സ്ഥാപിക്കുന്ന പദ്ധതി തൽക്കാലത്തേക്ക് നീട്ടിവെച്ചതായി അധികൃതർ അറിയിച്ചു. കുടകൾ സ്ഥാപിക്കുന്നതിന് മുമ്പായി നടത്തിയ പരിശോധനയിൽ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് പദ്ധതി നീട്ടിവെച്ചത്.

തീർത്ഥാടകർക്ക് വെയിലനുഭവിക്കാതെ കർമ്മങ്ങൾ നിർവഹിക്കുവാന്‍ സഹായകരമാകും വിധം മതാഫിൽ കുടകൾ സ്ഥാപിക്കുവാനായിരുന്നു പദ്ധതി. എന്നാൽ ജർമ്മിനിയിൽ നിർമ്മിച്ച കുടകളിൽ സാങ്കേതിക തകരാർ കണ്ടെത്തിയതിനാൽ ഉൽപാദിപ്പിച്ച രാജ്യത്തേക്ക് തന്നെ തിരിച്ചയച്ചതായും അധികൃതർ അറിയിച്ചു.