LiveTV

Live

Gulf

അന്തരിച്ച സുല്‍ത്താന്‍ ഖാബൂസിന്റെ മൃതദേഹം ഖബറടക്കി

ഏറെക്കാലമായി ചികില്‍സയിലായിരുന്ന സുല്‍ത്താന്‍ ഖാബൂസ് ഇന്നലെ രാത്രിയാണ് വിട പറഞ്ഞത്

അന്തരിച്ച സുല്‍ത്താന്‍ ഖാബൂസിന്റെ മൃതദേഹം ഖബറടക്കി

അന്തരിച്ച സുല്‍ത്താന്‍ ഖാബൂസിന്റെ മൃതദേഹം മസ്കത്തിലെ ഗാലയില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി. രാജ്യം 40 ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് അന്തരിച്ചു
Also Read

ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് അന്തരിച്ചു

ഏറെക്കാലമായി ചികില്‍സയിലായിരുന്ന സുല്‍ത്താന്‍ ഖാബൂസ് ഇന്നലെ രാത്രിയാണ് വിട പറഞ്ഞത്. മരണവാര്‍ത്ത സ്ഥിരീകരിച്ചതിന് തൊട്ടുപിന്നാലെ പുതിയ ഭരണാധികാരിയെ കണ്ടെത്താന്‍ ഉന്നത സൈനിക സമിതി രാജകുടുംബത്തിന്റെ യോഗം വിളിച്ചു. സുല്‍ത്താന്‍ ഖാബൂസ് പിന്‍ഗാമിയേയോ കിരീടാവാകാശിയേയോ പ്രഖ്യാപിച്ചിരുന്നില്ല. അടുത്ത ബന്ധുവും നിലവില്‍ സാംസ്കാരിക പൈതൃക മന്ത്രിയുമായ ഹൈതം ബിന്‍ താരിഖ് ആല്‍ സഈദായിരിക്കും പുതിയ ഭരണാധികാരി.

 ഹൈതം ബിന്‍ താരിഖ് ആല്‍ സഈദ് അടുത്ത ഒമാന്‍ സുല്‍ത്താന്‍
Also Read

ഹൈതം ബിന്‍ താരിഖ് ആല്‍ സഈദ് അടുത്ത ഒമാന്‍ സുല്‍ത്താന്‍

ബര്‍ക്കയിലെ കൊട്ടാരത്തില്‍ നിന്ന് വന്‍ വാഹനവ്യൂഹത്തിന്റെ അകമ്പടിയോടെ സുല്‍ത്താന്‍ ഖാബൂസിന്റെ മൃതദേഹം മസ്കത്തിലെ സുല്‍ത്താന്‍ ഖാബൂസ് ഗ്രാന്‍ഡ് മസ്ജിദില്‍ കൊണ്ടുവന്നാണ് മയ്യത്ത് നമസ്കാരം നടത്തിയത്. നമസ്കാരത്തിന് ഒമാന്‍ ഗ്രാന്‍ഡ് മുഫ്തി ശൈഖ് അഹമ്മദ് ബിന്‍ ഹമദ് അല്‍ഖലീലി നേതൃത്വം നല്‍കി. ഗാലയിലെ ഖബര്‍സ്ഥാനിലാണ് അരനൂറ്റാണ്ട് ഒമാന്റെ പരമാധികാരിയായിരുന്ന സുല്‍ത്താന്‍ ഖാബൂസിന്റെ അന്ത്യനിദ്ര.