അലിഫ് ഇന്റര്‍നാഷണല്‍ സ്കൂള്‍ പത്താം വാര്‍ഷികാഘോഷം ശ്രീലങ്കന്‍ അംബാസിഡര്‍ അസ്മി തസീം ഉത്ഘാടനം ചെയ്തു
പത്താം വാര്‍ഷികത്തോടനുബന്ധിച്ച് സ്കോളര്‍ഷിപ്പ് വഴി പത്ത് വിദ്യാര്‍ഥികള്‍ക്ക് സ്കൂള്‍ സൌജന്യ വിദ്യാഭ്യാസം നല്‍കും

സൌദിയിലെ റിയാദിലുള്ള അലിഫ് ഇന്റര്‍നാഷണല്‍ സ്കൂള്‍ പത്താം വാര്‍ഷികാഘോഷം ശ്രീലങ്കന്‍ അംബാസിഡര്‍ അസ്മി തസീം ഉത്ഘാടനം ചെയ്തു. സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വിദ്യാര്‍ഥികള്‍ സ്വരൂപിച്ച തുക ശിഹാബ് കൊട്ടുകാടിന് വേദിയില്‍ കൈമാറി. പത്താം വാര്‍ഷികത്തോടനുബന്ധിച്ച് സ്കോളര്‍ഷിപ്പ് വഴി പത്ത് വിദ്യാര്‍ഥികള്‍ക്ക് സൌജന്യ വിദ്യാഭ്യാസവും നല്‍കും.
പത്താം വാര്‍ഷികാഘോഷങ്ങളുടെ സമാപനമായിരുന്നു സ്കൂളില്‍ നടന്ന ആഘോഷം. പത്താം വാര്‍ഷികത്തോടനുബന്ധിച്ച് മാനേജ്മെന്റ് പ്രഖ്യാപിച്ച എജ്യുസ്കോളര്ഷിപ്പ് പ്രകാരം പത്ത് വിദ്യാര്‍ഥികള്‍ക്ക് സൌജന്യ വിദ്യാഭ്യാസം നല്‍കും. സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വിദ്യാര്‍ഥികള്‍ സ്വരൂപിച്ച തുക ശിഹാബ് കൊട്ടുകാടിന് വേദിയില്‍ കൈമാറി. ലോകാരോഗ്യ സംഘടനയുമായി ഇന്ത്യയിൽ സഹകരിച്ചു പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റിവ് മെഡിസിനാണ് ഈ തുക നൽകുക. വാര്‍ഷികാഘോഷ പരിപാടികളുടെ ഉദ്ഘാടനം ശ്രീലങ്കന്‍ അംബാസിഡര്‍ അസ്മി തസീം നിര്‍വഹിച്ചു. സ്കൂളിൽ പത്ത് വര്‍ഷം പൂര്‍ത്തിയാക്കിയവരെ അംബാസിഡര്‍ ആദരിച്ചു. വിവിധ മത്സരങ്ങളില്‍ ജേതാക്കളായവര്‍ക്കുള്ള ഉപഹാരവും കൈമാറി. വിദ്യാര്‍ഥികളുടെ വിവിധ കലാ പരിപാടികളും അരങ്ങേറി.