LiveTV

Live

Gulf

ട്രംപിന്റെ പ്രഖ്യാപനം തുണച്ചു; മാറ്റമില്ലാതെ എണ്ണവില

കുത്തനെ ഉയര്‍ന്ന സ്വര്‍ണത്തിന്റെ കുതിപ്പും കുറഞ്ഞു.

ട്രംപിന്റെ പ്രഖ്യാപനം  തുണച്ചു; മാറ്റമില്ലാതെ എണ്ണവില

ഇറാനെതിരെ തുടരാക്രമണം ഉണ്ടാകില്ലെന്ന ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഇടിഞ്ഞ എണ്ണ വില മാറ്റമില്ലാതെ തുടരുന്നു. ക്രൂഡ് ഓയില്‍ ഇന്നലെ ബാരലിന് 70ല്‍ നിന്നും ഇടിഞ്ഞ് 65 ഡോളറായിരുന്നു. സ്വര്‍ണ വിലയും ഇന്ന് കുറഞ്ഞു.

ഇറാന്‍ സൈനിക ജനറലിനെ യു.എസ് കൊന്നതിന് പിന്നാലെ എഴുപത് ഡോളര്‍ പിന്നിട്ടിരുന്നു എണ്ണ വില. ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്. ഇതിന് ഇറാന്‍ തിരിച്ചടി നല്‍കിയതോടെ സ്വര്‍ണ വിലയും ഉയര്‍ന്നു. എന്നാല്‍‌ ഇനി തുടരാക്രമണത്തിന് ഇല്ലെന്ന യു.എസ് പ്രഖ്യാപനത്തോടെ അസംസ്കൃത ക്രൂഡ് ഓയില്‍ വില അഞ്ച് ഡോളര്‍ ഇടിഞ്ഞ് അറുപത്തി അഞ്ചിലെത്തി.

എങ്കിലും വിപണിയില്‍ ആശങ്ക നിലനില്‍ക്കുന്നതിനാല്‍ ഇന്ന് വിലയില്‍ 0.50 വര്‍ധനവുണ്ട്. കുത്തനെ ഉയര്‍ന്ന സ്വര്‍ണത്തിന്റെ കുതിപ്പും കുറഞ്ഞു. ഒരു പവണ്‍ സ്വര്‍ണത്തിന് ഇന്നത്തെ വില സ്വര്‍ണത്തിന് പവന്‍ വില 29840 ആണ്. വില ഉയര്‍ന്നതോടെ നിക്ഷേപകര്‍ കൂട്ടത്തോടെ സ്വര്‍ണം വില്‍ക്കാന്‍ ശ്രമിച്ചതും സ്വര്‍ണ വില ഇടിയാന്‍‌ കാരണമായി.