ഇറാനുമായി തുടരാക്രമണത്തിനില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്
ഇറാന്റെ പ്രത്യാക്രമണത്തില്‍ ഒരു അമേരിക്കന്‍ സൈനികനും പരിക്കേറ്റിട്ടില്ലെന്ന് ട്രംപ്

ഇറാന്റെ പ്രത്യാക്രമണത്തില്‍ ഒരു അമേരിക്കന്‍ സൈനികനും പരിക്കേറ്റിട്ടില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരികക്ക് ഒരു നാശനഷ്ടവും ഉണ്ടായിട്ടില്ല. തുടരാക്രമണത്തിന് ഇപ്പോള്‍ അമേരിക്കയില്ല. തീവ്രവാദത്തിന്റെ സ്പോണ്‍സര്‍മാരാണ് ഇറാനെന്നും ഇറാനെ ഒരിക്കലും അണുവായുധം ഉണ്ടാക്കാന്‍ അനുവദിക്കില്ലെന്നും ട്രംപ് പറഞ്ഞു.
അതേസമയം മേഖലയിലെ പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിന് സൌദി ഉപപ്രതിരോധ മന്ത്രിയും സൌദി കിരീടാവകാശിയുടെ സഹോദരനുമായ ഖാലിദ് ബിന്‍ സല്മാന് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സായുധ നീക്കം മേഖലയില്‍ അസ്ഥിരതയുണ്ടാക്കുമെന്ന സൌദി നിലപാട് ഖാലിദ് ബിന്‍ സല്മാന് ട്രെംപിനെ അറിയിച്ചിരുന്നു. ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനിയും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി ചര്‍ച്ച നടത്തി. പ്രശ്നങ്ങള്‍ വേഗത്തില്‍ പരിഹരിക്കാനുള്ള മാര്‍ഗങ്ങളും ഇരുവരും ചര്‍ച്ച ചെയ്തു.